മൂന്നു പേര്‍ക്കു കൂടി വൈറസ് ബാധ; ജില്ലയില്‍ 19 കോവിഡ് രോഗികള്‍….
കോട്ടയം ജില്ലയില്‍ ഇന്ന് മൂന്നു പേരുടെ കോവിഡ് സാമ്പിള്‍ പരിശോധനാ ഫലംകൂടി പോസിറ്റീവായി. വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ ഇവരില്‍ ആര്‍ക്കും രോഗലക്ഷണ ങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. എ ല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍…
1. ചങ്ങനാശേരി വെരൂര്‍ സ്വദേശി(29) 17ന് അബുദാബിയില്‍നിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലായിരുന്നു.
2. വാഴൂര്‍ കൊടുങ്ങൂര്‍ സ്വദേശി (27). 19ന് സൗദി അറേബ്യയിലെ ദമാമില്‍നിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലായിരുന്നു.
3. ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29). മെയ് 12ന് ദാമാമില്‍നിന്നെത്തി. മെയ് 13ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നതിനെത്തുടര്‍ന്ന് മെയ് 19ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. രണ്ടാമത്തെ പ  രിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.