കാഞ്ഞിരപ്പള്ളി: ‘നമുക്കൊരുക്കാം, അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി നെയ്യപ്പ ചലഞ്ചുമായി ഡിവൈഎഫ്ഐ എരുമേലി മേഖലാ കമ്മിറ്റി.

വഴിയോരങ്ങളിൽ ലൈവായി ഉണ്ണിയപ്പമുണ്ടാക്കി വൈറലായ പാറത്തോട് സ്വദേശി മുജീബണ്ണന്റെ ചൂടൻ തെയ്യപ്പവുമായി എരുമേലി മേഖലയിലെ വീടുകളിൽ അടുത്ത മൂന്നാഴ്ചകളിലായി ഡിവൈഎഫ്ഐ പ്രവർത്തകരെത്തും. സ്കൂളുകളിൽ പഠനത്തിെ നെത്തുന്ന നിർധനരായ വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വാങ്ങി നൽകി സ ഹായിക്കുന്നതിന് സൗഹൃദ ഉണ്ണിയപ്പ ചലഞ്ചുമായി ഡി വൈ എഫ് ഐ പ്രവർത്തകർ പതിവു പോലെ രംഗത്തിറങ്ങിയിട്ടുള്ളത്.
ശുദ്ധമായ പച്ചരി പൊടിയു o നെയ്യും മറയൂർ ശർക്കരയും ഏലക്കായും ജീരകവും തേ ങ്ങാ കൊത്തും ചേർത്ത് ശുദ്ധമായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന നെയ്യപ്പമാണ് പത്തെണ്ണ o വീതമുള്ള പായ്ക്കററു കളിൽ വീടുകളിൽ എത്തുക. പായ്കറ്റ് ഒന്നിന് 70 രൂപയാണ് വില.
അടുത്ത ശനിയാഴ്ച ചേനപ്പാടി, കിഴക്കേ കര, ചെറുവള്ളി എസ്റ്റേറേറ്റ് എന്നീ യൂണിറ്റുക ളിലും പിന്നീടുള്ള ശനിയാഴ്ച ശ്രീനി പുരo, നെടുംങ്കാവുവയൽ, കരിങ്കല്ലുംമുഴി, ഞായ റാഴ്ച എരുമേലി ടൗൺ, നേർച്ചപ്പാറ, ചരളഎന്നിവിടങ്ങളിലുമായി നെയ്യപ്പ വിതരണം ന ടത്തും. ഇതിനാവശ്വമായ നെയ്യപ്പം മുജീബണ്ണൻ ലൈവായി നിർമ്മിച്ചു നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.