കാഞ്ഞിരപ്പള്ളി: പനമറ്റം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കോട്ടയം ജില്ലാ പഞ്ചായത്ത് പുതിയ ബസ് അനുവദിച്ചു. 1500ഓളം കുട്ടികള്‍ പഠിക്കുന്നതും ജില്ലയിലെ ഏറ്റവും മികച്ച ഗവണ്‍മെന്റ് സ്‌കൂളുകളിലൊന്നുമായ പനമറ്റം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുന്‍കൈയെടുത്താണ് പുതിയ ബസ് സ്‌കൂളിന് ലഭ്യമാക്കിയത്. ബസിന്റെ ഔദ്യോഗിക ഫ്‌ളാഗ്ഓഫ് സ്‌കൂള്‍ അങ്കണത്തില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി അധ്യക്ഷതവഹിച്ചു.

വാര്‍ഡ് മെംബര്‍ ബിന്ദു പൂവേലില്‍, ഹെഡ്മിസ്ട്രസ് റോസ് കാതറിന്‍ എസ്., പ്രിന്‍സി പ്പല്‍ പ്രീത ബി.ആര്‍., പിടിഎ പ്രസിഡന്റ് പി.എന്‍. രവീന്ദ്രന്‍, സ്‌കൂള്‍ വികസന സമി തി കണ്‍വീനര്‍ പ്രഫ. എം.കെ. രാധാകൃഷ്ണന്‍, അധ്യാപകരായ രാജേഷ് കെ. രാജു, സോമി ജോസഫ്, പനമറ്റം ദേശീയ വായനശാല ഭാരവാഹി മുരളീധരന്‍നായര്‍ തുടങ്ങി യവര്‍ പ്രസംഗിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ നിന്നും സ്‌കൂള്‍ ബസും, വിവിധ അടിസ്ഥാന വികസനങ്ങള്‍ക്കുമായി ഒരു കോടിയില്‍ പ രം രൂപ പനമറ്റം സ്‌കൂളിന് അനുവദിക്കപ്പെട്ടു. സ്‌കൂളില്‍ പുതിയ പാചകപ്പുരയ്ക്ക് 16 ലക്ഷം അനുവദിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചു. കൂടാതെ വിവിധ അറ്റകുറ്റപ്പണികള്‍ ക്കും സംരക്ഷണഭിത്തി നിര്‍മാണത്തിനുമായി 30 ലക്ഷം രൂപ വിനിയോഗിച്ചു.സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കയറ്റിറക്കമായതിനാല്‍ സ്‌കൂളിന്റെ പ്രധാന കെട്ടിട ത്തില്‍ നിന്നും യു.പി., എല്‍.പി. ക്ലാസുകളും ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ കെട്ടിടത്തില്‍ എത്തിച്ചേരുന്നതിന് കുത്തനെയുള്ള നടപ്പുവഴി മാത്രമായിരുന്നു ആശ്രയം. ഈ അസൗകര്യം പരിഹരിക്കുന്നതിനായി പ്രധാന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ മുറ്റത്തേക്ക് ആകാശ പാതയായി 10 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാലം നിര്‍മിച്ച് സ്‌കൂള്‍ കെട്ടിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചു. ജില്ലയില്‍ ആകാശപ്പാതയുള്ള ഏക സ്‌കൂള്‍ പനമറ്റം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. ഏഴു ലക്ഷം  രൂപ മുടക്കി പ്രത്യേക സൗകര്യങ്ങളുള്ള ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും ആറു ലക്ഷം രൂപ മുടക്കി ബോയ്‌സ് ടോയ്‌ലറ്റും നിര്‍മാണം നടന്നുവരുന്നു.

സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്‌റ്റേജിനോട് അനുബന്ധമായി മിനി ആഡിറ്റോറിയം, ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹാള്‍ എന്നിവ നിര്‍മിക്കുന്നതിന് 11  ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ പുതിയ സാമ്പത്തിക വര്‍ഷം വിവിധ അറ്റകുറ്റപ്പണികള്‍ക്കും നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനും 15 ലക്ഷം രൂപ മെയിന്റനന്‍സ് ഗ്രാന്റ് അനുവദിച്ചതായും അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. മികച്ച അധ്യയന നിലവാരവും പാഠ്യപാഠ്യേതര രംഗങ്ങളില്‍ സംസ്ഥാനതലത്തില്‍ തന്നെ മികവ് പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ പൊതു വിദ്യാലയം കൂടുതല്‍ ഉയരങ്ങളില്‍ എത്തു വാന്‍ ഈ വികസന പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്.

റ്റീം റിപ്പോർട്ടേഴ്സ് കാ​ഞ്ഞി​ര​പ്പ​ള്ളി…