പൊൻകുന്നം: സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാ തെ പാചകവാതക സിലിണ്ടറുകളു മായി വാഹനങ്ങൾ പായുമ്പോഴും അധികൃതർ ഉറക്കത്തിലാണ്. സിലിണ്ടറിനു മുകളിൽ സിലിണ്ടർ കെട്ടിവച്ചും അല്ലാതെയും സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെ പാചക വാത സിലിണ്ടറുകളുമായി വാഹനങ്ങൾ പരക്കം പായുമ്പോൾ നാട്ടുകാർ ജീവനും കൊണ്ട് ഓടേണ്ട അവസ്ഥയിലാണ്.

മഞ്ഞപ്പള്ളിക്കുന്നിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

ഒന്നിനുമേലെ ഒന്നായി പിക്കപ്പ് വാനിൽ കയറിൽ കെട്ടിക്കൊണ്ടുവന്ന പാചകവാതക സിലിണ്ടറുകൾ വളവ് വീശിയെടുക്കുമ്പോൾ റോഡിലേക്കു തെറിച്ചുവീണു. ഈ സമയം എതിരെ വന്ന കാറിനു മുകളിൽ സിലിണ്ടർ പതിച്ച് വാഹനത്തിനു കേടുപാടുകൾ സംഭവിച്ചു. തൊട്ടുപുറകിലായി വന്ന സ്കൂട്ടർ യാത്രികർ സിലിണ്ടർ പതിച്ച് താഴെ വീണെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
24 സിലിണ്ടറുകൾക്കു മുകളിൽ വീണ്ടും ഒരുനിര കൂടി കേവലം ഒരുകയർ കൊണ്ടു മാത്രം കെട്ടിയ നിലയിലായിരുന്ന സിലിണ്ടറുകളാണ് താഴെ വീണത്. സംഭവം നടന്നതോടെ നാട്ടുകാർ വാഹനം തടഞ്ഞിട്ട് പൊൻകുന്നം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് പാചകവാതകവുമായി വന്ന വാഹനം കസ്റ്റഡിയിലെടുത്തശേഷം പിഴ അടപ്പിച്ച് വിട്ടയച്ചു. 

സിലിണ്ടറുകൾ വലിച്ചെറിയുന്നു 

വാഹനങ്ങളിൽ എത്തിക്കുന്ന സിലിണ്ടറുകൾ റോഡിലേക്കു വലിച്ചെറിയുകയാണ് പാചകവാതക ഏജൻ‌സി ജീവനക്കാർ. ഇതു കാണുന്ന ഉപഭോക്താക്കൾ മിക്കവരും  സിലിണ്ടറുകൾ റോഡിലൂടെ ഉരുട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്. സിലിണ്ടറുകൾ വാങ്ങാനെത്തുന്ന വീട്ടമ്മമാരാണ് ഇത്തരത്തിൽ ഉരുട്ടിക്കൊണ്ടു പോകു ന്നത്. ഏജൻസികളിലെ ജീവനക്കാർ പലരും ശ്രദ്ധയില്ലാതെയാണ് പാചകവാതക സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നത്.