കൂരാലി: എലിക്കുളം പഞ്ചായത്തിലെ കൂരാലിയിൽ നാട്ടുചന്തയ്ക്ക് തുടക്കമായി. കൂ രാലി സ്വാശ്രയ കാർഷിക സമിതിയുടെ ആഭിമുഖ്യത്തിൽ ഫെയ്‌സിന്റെയും ഇളങ്ങുളം സർവ്വീസ് സഹകരണ ബാങ്കിന്റെയും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പി ന്റെയും നേതൃത്വത്തിലാണ് നാട്ടുചന്തയ്ക്ക് തുടക്കം കുറിച്ചത്. മാണി സി.കാപ്പൻ എം. എൽ.എ.ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും കർഷകർക്കും നാട്ടുചന്തയ്ക്കും വേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ എല്ലാ സഹായങ്ങളും ചെയ്യു മെന്ന് എം.എൽ.എ.പറഞ്ഞു. ഇളങ്ങുളം സഹകരണബാങ്ക് പ്രസിഡന്റ് എം.കെ.രാധാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി, കാഞ്ഞിരപ്പള്ളി പഞ്ചാ യത്ത് പ്രസിഡന്റ് ഷക്കീല നസീർ, ബ്ലോക്ക് പഞ്ചായത്തംഗം റോഷ്മി ജോബി, അഗ്രിക ൾച്ചർ മാർക്കറ്റിംഗ് കോട്ടയം ഹെഡ് ജാൻസി കെ.കോശി, ഫെയ്‌സ് ചെയർമാൻ എസ്. ഷാജി, കൃഷി ഓഫീസർ നിസാ ലത്തീഫ്, വി.പി.ഇസ്മയിൽ, കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.പി. ഷാനവാസ്, എലിക്കുളം ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാതാ ദേവി, ബിന്ദു പൂവേലിൽ, സൂര്യമോൾ, ഷേർളി അന്ത്യാംകുളം, കർഷക സംഘം ഏരിയ കമ്മിറ്റിയംഗം സജിൻ വട്ടപ്പള്ളി, ഹരിത മിഷൻ കോ-ഓർഡിനേറ്റർ വിപിൻ രാജു, കെ.സി.സോണി, എൻ.സി.മണി ചെട്ടിയാർ, തോമാച്ചൻ പാലക്കുടി, പി.ആർ.മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

എല്ലാ ചൊവ്വാഴ്ചയുമാണ് നാട്ടുചന്ത പ്രവർത്തിക്കുന്നത്. വിഷരഹിത പച്ചക്കറികൾ, ചേന, ചേമ്പ്, കാച്ചിൽ, കപ്പ, വാഴക്കുലകൾ, തൈകൾ, വളർത്തു മീനുകൾ, കോഴി, താറാവ്, മുട്ട തുടങ്ങിയവയുണ്ടാകും. കൂടാതെ പരമ്പരാഗത കരകൗശല വസ്തുക്കളായ കുട്ട, വട്ടി, മുറം, പായ്, ചൂല്, ആയുധങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനും വിൽക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്.