പൊൻകുന്നം: സോപാന സംഗീതജ്ഞനായ ചിറക്കടവിന്റെ പ്രിയ കലാകാരൻ, അകാല ത്തിൽ വിടപറഞ്ഞ ബേബി എം. മാരാരുടെ സ്മരണക്കായി ചിറക്കടവിൽ സാംസ്‌കാരി ക കേന്ദ്രം ആരംഭിക്കുവാൻ തീരുമാനം. അ്രദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളുമാണ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്. ചിറക്കടവ് സെന്റർ കേന്ദ്രമായി ‘സോപാനം’ എന്നപേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്തു പ്രാഥമിക പ്ര വർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

നാട്ടിലെ കുട്ടികളെ ക്ഷേത്രകലകൾ അഭ്യസിപ്പിക്കുന്നതിനായി ബേബിയാശാൻതന്നെ തുട ങ്ങിയ ശ്രീശങ്കര വാദ്യകലാസമിതിയിലെ ശിഷ്യന്മാർ അരങ്ങേറ്റം കുറിച്ചിരുന്നത് എല്ലാ വർഷവും ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് ദിവസമായിരുന്നു. ഈ വർഷം അന്നേദിവസം കൊടിയേറ്റിനുശേഷം ലളിതമായ ചടങ്ങുകളോടെ ഔദ്യോഗിക മായി സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുവാനാണ് അതിന്റെ പ്രവർത്തകർ ഉദ്ദേശിക്കുന്നത് .

ബേബി പ്രതിനിധാനം ചെയ്തിരുന്ന സോപാനസംഗീതവും ക്ഷേത്രകലകൾക്കും പുറമെ എല്ലാ കേരളീയ കലാരൂപങ്ങളുടെയും നാടൻ കലകളുടെയും പരിശീലനവും പ്രചാര ണവുമാണ് സോപാനം ബേബിമാരാർ സ്മാരക സാംസ്‌കാരികകേന്ദ്രം ലക്ഷ്യമിടുന്നത്. നാട്ടിലെ എല്ലാ സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും ഒരു കേന്ദ്രമാവണം ‘സോപാനം’ എന്നാണ് അതിന്റെ പ്രവർത്തകർ ആഗ്രഹിക്കുന്നത്.

മട്ടന്നൂർ ശങ്കരൻകുട്ടി, പ്രമുഖ ചലച്ചിത്ര നടൻ ബാബു നമ്പൂതിരി, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളായ തിരുവിഴ ജയശങ്കർ, ആലപ്പുഴ കരുണാമൂർത്തി തുടങ്ങിയവർ സംഘടനക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകും.ഓഫിസ് കെട്ടിടമുൾ പ്പെടെയുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങൾക്കും ഫണ്ട് കാഞ്ഞിരപ്പള്ളി എം.എൽ.എ. ഡോ.എൻ.ജയരാജ് വാഗ്ദാനം ചെയ്തിട്ടുണ്ട്.