കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിന്റെ പരിധിയിൽ എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളേയും പഠ നം പൂർത്തീകരിച്ച ഇമാമുകളേയും മെമൻറ്റോയും ക്വാഷ് അവാർഡും നൽകി ആദരി ച്ചു.

നൈനാർ പള്ളി വളപ്പിൽ നടന്ന യോഗത്തിൽ വെച്ച് ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ് ദുൽ സലാം പാറയ്ക്കൽ അവാർഡുകൾ ‌ നൽകി. നൈനാർ പള്ളി ചീഫ് ഇമാം അജാ സുൽ കൗസരി യോഗം ഉൽഘാടനം ചെയ്തു. ഷെഫീഖ് താഴത്തുവീട്ടിൽ, ഇല്ലിയാസ് ചെരിവുപുറം, റിയാസ് കരിപ്പായിൽ, കെ എം നാസർ , അലി എന്നിവർ സംസാരിച്ചു.