മുണ്ടക്കയം :ലോകാനുഗ്രഹി മുഹമ്മദ്‌ മുസ്തഫ (സ)യുടെ 1497 ആമത് ജന്മ ദിനാഘോ ഷത്തിന്റെ ഭാഗമായി മുണ്ടക്കയം ഇർഷാദിയ അക്കാദമിയിൽ, വിപുലമായ മീലാദാ ഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഇർഷാദിയ അക്കാദമി ചെയർമാൻ ഏ.കെ. അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ, റബീഉൽ അവ്വൽ ഒന്നിന് പതാക ഉയർത്തിയതോടെയാണ് നാല്പത് ദിവസം നീണ്ടു നിൽക്കുന്ന വൈവിദ്ധ്യമാർന്ന പരിപാടികൾക്ക് തുടക്കമായത്. തുടർന്ന്,  ഇർഷാദിയ വിദ്യാർത്ഥി കളുടെ നേതൃത്വത്തിൽ ത്വലഅൽ ബദ്റു മദ്ഹ് കാവ്യം ആലപിച് പുണ്യ റബീഇന് സ്വാഗതമോതി വിളംബര ജാഥ നടത്തി.
മൗലിദ് ജൽസ, കുടുംബ മൗലിദ്, റബീഅ് സന്ദേശ ലഘുലേഖ വിതരണം, സ്വലാത്ത് സദസ്സ്, പ്രഭാഷണം, ഓൺലൈൻ  ദുആ മജ്ലിസ്, അന്നദാനം, രോഗ സന്ദർശനം, പൂർവ്വ വിദ്യാർത്ഥി സംഗമം, ലഹരി വിരുദ്ധ ക്യാമ്പയിൻ, സൗഹൃദ സദസ്സ് തുടങ്ങിയ വൈ വിധ്യമാർന്ന പരിപാടികളാണ് 40 ദിവസങ്ങളിലായി നടക്കുന്നത്. ദിവസവും നടക്കു ന്ന ഓൺലൈൻ പ്രഭാത പ്രാർത്ഥനാ മജ്‌ലിസിലും മഗ്രിബിന് ശേഷം നടക്കുന്ന മൗലിദ് സദസ്സിലും നൂറുകണക്കിന് വിശ്വാസികളാണ് പങ്കുചേരുന്നത്.
ഇർഷാദിയ വിദ്യാർത്ഥികളായ ഹാഫിള് റഫീഖ്,  ഹാഫിള് ബാദുഷാ എന്നിവരുടെ ഇ മ്പമാർന്ന നശീദ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പുണ്യ പ്രവാച കരുടെ അപദാനങ്ങൾ,  ഇമ്പമാർന്ന ശൈലിയിൽ ശ്രുതിമധുരമായ ഈണത്തിൽ ദ ഫിന്റെ അകമ്പടിയോടെ, ആലപിക്കുന്നത് പ്രവാചകാനുരാഗ കളിൽ ഇശ്‌ഖിന്റെ  നവ്യാനുഭൂതി സൃഷ്ടിക്കുന്നു.
കോവിഡ് വ്യാപനം മൂലം രണ്ടുവർഷമായി ആഘോഷങ്ങൾക്ക് ഉണ്ടായിരുന്ന നിയന്ത്ര ണങ്ങൾ പിൻവലിച്ചതിനാൽ, ഈ വർഷം മീലാദാഘോഷം സമുചിതമായി നടത്താനാ ണ് വിശ്വാസികളുടെ തീരുമാനം.അതിന്റെ ഭാഗമായി മുണ്ടക്കയം സോണിലെ മുസ്‌ ലിം ജമാ അത്, എസ്. വൈ. എസ്, എസ് എസ് എഫ്, സംയുക്തമായിട്ടാണ് മീലാദാ ഘോഷ പരിപാടികൾ നടത്തുന്നത്. സുന്നി പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ തോറുമുള്ള മൗലിദ് പാരായണം നടന്നു വരുന്നു.
ഇർഷാദിയ പ്രസിഡന്റ്‌ അഷ്‌റഫ്‌ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി ലിയാഖത് സഖാഫി, കേരള മുസ്‌ലിം ജമാഅത് സോൺ പ്രസിഡന്റ്‌ മുഹമ്മദ്‌ അലി മുസ്‌ലിയാർ, എസ് വൈ എസ് ജില്ലാ സെക്രട്ടറി ലബീബ് സഖാഫി, സി. കെ. ഹംസ മുസ്‌ലിയാർ, എസ് വൈ എസ് സോൺ പ്രസിഡന്റ് ഹംസ മദനി, സെക്രട്ടറി ഷാഹുൽ ഹമീദ്, അയൂബ് പള്ളിക്കൽ, യൂനുസ് സഖാഫി, അബ്ദുല്ലഹ് നഈമി, അൽഫൈൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.