പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്കൂൾ വിദ്യാഭ്യാസ രംഗത്തെ മികവിന് വേണ്ടി എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ എംഎൽഎ സർവീസ് ആർമി ഗവൺമെന്റ്, എയ്ഡഡ് ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർഥിക ൾക്കായി കഴിഞ്ഞവർഷം മുതൽ ആരംഭിച്ച വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂ ച്ചർ സ്റ്റാർസ് എഡ്യൂക്കേഷണൽ പ്രൊജക്റ്റിന്റെ 2022-23 അധ്യയന വർഷത്തെ പ്രവർ ത്തന പദ്ധതി ആസൂത്രണം ചെയ്യാൻ വേണ്ടി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഗ വൺമെന്റ്, എയ്ഡഡ് ഹൈസ്കൂൾ,  ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രഥമ അധ്യാപക രുടെയും മെന്റർമാരുടെയും ശില്പശാല ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ടു.
ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്യൂച്ചർ സ്റ്റാർസ് പ്രൊജക്റ്റ് രക്ഷാധികാരി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎ ൽഎ ഉദ്ഘാടനം നിർവഹിച്ചു. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത കരിയർ ഗുരു ജോർജ് കരു ണക്കൽ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഡിഐഇറ്റി പ്രിൻസിപ്പാൾ പ്രസാദ് ആർ, കാഞ്ഞിരപ്പള്ളി ഡിഇഒ എം.റസീന ബീഗം, കാഞ്ഞിരപ്പള്ളി എഇഓ ശൈലജ പിഎച്ച്,  ഈരാറ്റുപേട്ട എഇഓ ഷംല ബീവി സിഎം, ഹെഡ്മാസ്റ്റർ സാബു മാത്യു, നോബി ഡോമി നിക്, ജോബിൻ കണിപറമ്പിൽ, ഡോ. ലില്ലിക്കുട്ടി എബ്രഹാം, ആൻസമ്മ തോമസ്, നി യാസ് എം എച്, ധർമകീർത്തി ആർ, ഇബ്രാഹിംകുട്ടി പിഎ തുടങ്ങിയവർ പ്രസംഗിച്ചു.