മുണ്ടക്കയം പ്ലാപ്പള്ളിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടത്തിയ സംഭ വം;പോലീസ് അന്വേഷണം ആരംഭിച്ചു.ചിലമ്പു കുന്നേൽ തങ്കമ്മ മകൾ സിനി എന്നിവർ വീട്ടുമുറ്റത്തും വരാന്തയിലുമായി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ്, ഡി.വൈ.എസ്.പി മധുസൂദനൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ.പാർത്ഥ സാരഥി പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമി ക പരിശോധന നടത്തി.
കോട്ടയത്തു നിന്നും ജില്ലാ സയന്റ്ഫിക്ക് ടീമും ഫിംഗർ പ്രിന്റ് ടീമും സ്ഥലത്തെത്തി തെ ളിവുകൾ ശേഖരിച്ചു.പരിശോധന നടപടികൾക്ക് ശേഷം ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മാർട്ടം നടപടികൾക്കായി മാറ്റി. പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്ന് പോലീസ് അധികൃതർ അറിയിച്ചു.
വെളളിയാഴ്ച്ച വൈകുന്നേരം മൂന്നരയോടെ സമീപവാസിയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്.ഇവരുടെ വീടിന്റെ സമീപത്തു കൂടി കടന്നു പോയി സമീപവാസി ദുർഗന്ധം വ ന്നതിനെ തുടർന്ന്  ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മുറ്റത്ത് മരിച്ച് കിടക്കുന്ന സിനിയെ ആദ്യം കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടു വരാന്തയിൽ തങ്കമ്മയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
 ഇദ്ദേഹം അറിയിച്ചതനുസരിച്ച് പോലിസ് സ്ഥലത്തെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ട്  ദിവസത്തോളം പഴക്കം വരും. അയൽവാസികളുമായി അടുപ്പം സൂക്ഷിക്കാതിരുന്ന ഇരുവർക്കും മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. ഒറ്റപ്പെട്ട പ്രദേശത്തെ വീട്ടിലായിരുന്നു ഇവർ ഇരുവരും കഴിഞ്ഞ് വന്നിരുന്നത്.