കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ പ്രചരണം ഒപ്പത്തിനൊപ്പം പോരാടുമ്പോള്‍ വ്യത്യസ്ഥമായി വഴികളിലൂടെ തങ്ങളുടെ സ്ഥാനാര്‍ഥിക ളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് പ്രവര്‍ത്തകരും. വോട്ട് തേടാന്‍ നവമാ ധ്യമങ്ങളിലൂടെ പുതുവഴികള്‍ തേടുമ്പോഴും വ്യത്യസ്തമാകുകയാണ് കാഞ്ഞിരപ്പള്ളി യിലെ ഒട്ടോ റിക്ഷാ ഡ്രൈവര്‍.
വോട്ടോ റിക്ഷയുടെ പേര് വീണാ ജോര്‍ജിനെ വിജയിപ്പിക്കുക എന്ന് എഴുതിയാണ് ഈ ഒട്ടോ ഡ്രൈവര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വോട്ട് തേടുന്നത്. കാഞ്ഞിരപ്പള്ളി ച ന്തക്കവലയിലെ ഒട്ടോറിക്ഷാ ഡ്രൈവറും സി.ഐ.ടി.യു പ്രവര്‍ത്തകനുമായ നെ്ല്ലിമലപു തുപ്പറമ്പില്‍ താജുദ്ദീനാണ് വോട്ട് തേടാന്‍ പുതിയ വഴി കണ്ടെത്തിയത്. ഈ വാഹനത്തെ നവമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.