മുണ്ടക്കയം: ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള മലിനജലം ബ സ് സ്റ്റാൻഡിലേക്ക് ഒഴുകുന്നതിൽ പ്രതിഷേധം വ്യാപകം. മാലിന്യ പ്രശ്‌നം ആവർത്തിക്കപ്പെടുമ്പോഴും ശ്വാശ്വത പരിഹാരം ഇനിയും അകലെ. ടൗണി ൽ ബസ് സ്റ്റാൻഡിനോട് ചേർന്ന് ബിഒടി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷൻറെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് മലിനജലം പൊതു നിര ത്തിലൂടെ ഒഴുകുന്നത്. ടാക്‌സി സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ടാറിംഗി ന് അടിയിലായാണ് സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.

ഒരു പതിറ്റാണ്ട് മുമ്പ് ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമ്മിച്ചു സ്വകാര്യ വ്യ ക്തി നടത്തിവരുന്ന കംഫർട്ടു സ്റ്റേഷൻ നിർമ്മാണത്തിലെ അശാസ്ത്രിയതെ യെതുർന്നു ദീർഘകാലമായി പൊട്ടിയൊഴുകുന്നത് യാത്രക്കാർക്കും പരിസ ര നിവാസികൾക്കും ബുദ്ധിമുട്ടാക്കിയിരുന്നു. മഴപെയ്ത് ഉറവ വെള്ളം ഉ ൾപ്പെടെ ടാങ്കിൽ നിറയുന്നതോടെ ടാറിംഗിൽ രൂപപ്പെട്ടിരിക്കുന്ന ചെറുകു ഴികളിൽനിന്നും വെള്ളം ഉയർന്ന് ഒഴുകുകയാണ് പതിവ്.മൂന്ന് വർഷമായി പല മാസങ്ങളിലും ഇതേ അവസ്ഥ തന്നെ ആവർത്തിക്കപ്പെടുകയാണ്. ബി ഒടി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലി ന്യ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് കരാറുകാരനാണ്. ഇക്കാര്യം അ റിയിച്ച് പഞ്ചായത്ത് നിരവധി തവണ ഇവർക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ ശ്വാശ്വത പരിഹാരം കാണുവാൻ ഇവർക്ക് കഴിഞ്ഞിട്ടുമില്ല. കം ഫർട്ട് സ്റ്റേഷൻ അടപ്പിച്ചാൽ അത് പൊതുജനങ്ങൾക്ക് മറ്റൊരു ദുരിതവുമാ കും. കംഫർട്ട് സ്റ്റേഷൻറെ സെപ്റ്റി ടാങ്ക് ഇവിടെനിന്നു മാറ്റി സ്ഥാപിക്കുക എന്നതാണ് ഇനി ആകെയുള്ള മാർഗം. മലിന ജലം പൊതു സ്ഥലത്തുകൂടി ഒഴുകുന്നതിനാൽ രൂക്ഷമായ ദുർഗന്ധമാണ് ഉയരുന്നത്. രോഗങ്ങൾ പിടി പെടുവാനും സാധ്യത ഏറെയാണ്. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാ രം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ടാങ്കിൽ നിന്നുളള കക്കൂസ് മാലിന്യം പഞ്ചായത്തിന്റെ ഓടയിലൂടെ മേഖല യിലെ പ്രധാന ജല സ്രോതസ്സായ മണിമലയാറ്റിലേക്കാണ് ഒഴുകുന്നത്. ഇതാ ണ് മുണ്ടക്കയത്തും പരിസര പ്രദേശങ്ങളിലും കുടിവെളളമായി ഉപയോഗി ക്കുന്നത്.കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതലായി പകർച്ചവ്യാധി കണ്ടെ ത്തിയ സ്ഥലമാണ് മുണ്ടക്കയം.രോഗത്തിന്റെ കാരണം മാലിന്യ പ്രശ്നമാ ണന്നും കണ്ടെത്തിയിരുന്നു.ഇപ്പോഴും മേഖലയിൽ മഞ്ഞപ്പിത്തവും ചിക്ക ൻ പോക്സും പടർന്നു പിടിച്ചിരിക്കുകയാണ്.