മുണ്ടക്കയം:മുണ്ടക്കയത്ത് സ്വകാര്യ പണമിടപാട് സ്ഥാപനം വായ്പക്കൊപ്പം ഗുണനി ലവാരം കുറഞ്ഞ ഗൃഹോപരണങ്ങളും നല്‍കി കബളിപ്പിച്ചതായി വനിത സ്വാശ്രയ സം ഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപെടുത്തി.മുണ്ടക്കയം പെട്രോള്‍ പ മ്പിനു സമീപം ദേശീയ പാതയോരത്ത് അടുത്തയിടെ പ്രവര്‍ത്തനംആരംഭിച്ച സ്ഥാപനത്തി ലാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ആരോപണമുയര്‍ന്നത്. വിവിധ കുടുംബങ്ങളില്‍പെട്ട അഞ്ചുപേര്‍ ചേര്‍ന്നു മുപ്പത്തിയഞ്ചായിരം രൂപക്കു അപേക്ഷ നല്‍കിയത്രെ .ഇതില്‍ ഇരുപത്തി അയ്യായിരം രൂപ ആദ്യ ഗഡുവായി നല്‍കി ബാക്കി പത്തു രൂപ ഗൃ ഹോപകരണണായി നല്‍കുന്നായിരുന്നു വ്യവസ്ഥ. പണം നല്‍കിയതിന്റെ തൊട്ടടുത്ത ആഴ്ച മുതല്‍ പണത്തിന്‍രേയും ഗൃഹോപകരണത്തിന്റേയും തവണതുക 779രൂപ വീ തം സ്ഥാപനം അടപ്പിച്ചു. നിരവധി തവണ ആവശ്യപെട്ടിട്ടും കിട്ടാതിരുന്നതിനെ തുടര്‍ന്നു ബഹളം വച്ചപ്പോള്‍ എട്ടാമത്തെ ആഴ്ച ഇവര്‍ക്കു ഗൃഹോപകരണങ്ങള്‍ നല്‍കിയത്രെ. മിക്‌സര്‍ഗ്രേന്റര്‍, തവ,കുക്കര്‍ എന്നിവയായിരുന്നു ഇവരുടെ വീടുകളിലെത്തിച്ചു നല്‍ കിയത്. 9890 വില രേഖപ്പെടുത്തിയ ശേഷം 110രൂപയുടെ സ്റ്റൗലൈറ്ററും നല്‍കി പതിനാ യിരം രൂപയുടെ ബില്‍ നല്‍കുകയായിരുന്നു.ഇതിനായി അമിത ജി.എസ്.ടി.യും ഇവരി ല്‍ നിന്നും ഈടാക്കിയതായി ഇവര്‍ പറയുന്നു.ഉപയോഗത്തിനായ ഇടുത്ത സാധനങ്ഹള്‍ പരിശോധിച്ചപ്പോള്‍ ഗുണനിലവാരം കുറ ഞ്താണന്നു ബോധ്യമായ ഇവര്‍ മുണ്ടക്കയത്തെ വിവിധ ഗൃഹോപകരണ സ്ഥാപനങ്ങ ളില്‍ പോയി നടത്തിയ അന്വേഷണത്തില്‍ ആറായിരത്തില്‍ താഴെ മാത്രം വിലവരുന്ന സാധനമാണ് തങ്ങളോട് പതിനായിരം രൂപ ഈടാക്കിയതെന്നു ബോധ്യമായതിനെ തുടര്‍ ന്നു സ്ഥാപനത്തെ സമീപിച്ചെങ്കിലും നിഷേധ നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും ഇവര്‍ പറയുന്നു.പാക്കറ്റുനുളളില്‍ രേഖപ്പെടുത്തിയ സാധനമല്ല തങ്ങള്‍ക്കു ലഭിച്ചതെ ന്നും ഇവര്‍ പറഞ്ഞു. ഗൃഹോപകരണങ്ങള്‍ തിരികെയെടുത്ത് തങ്ങളുടെ വായ്പയില്‍ തുക കുറവു വരുത്തണമെന്നും അല്ലാത്ത പക്ഷം നിയമ നടപടിയുമായി മുന്നോട്ടു പോ കുമെന്നും വനിത സംഘം പ്രവര്‍ത്തകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ വെംബ്ലി സെന്റര്‍ സംഘം ഭാരവാഹികളായ മഞ്ജുഷ പ്രകാ ശ്,മോളമ്മ സജികുമാര്‍, അമ്പിളി ജോമോന്‍,ദിവ്യ സതീഷ്, സുജാത സുകു എന്നിവര്‍ പങ്കെടുത്തു.

എന്നാല്‍ ഇവരുടെ ആരോപണം അടിസ്ഥാന രഹിതമാണന്ന് സ്ഥാപനത്തിന്റെ റീജനല്‍ മാനേജര്‍ മാത്യു അറിയിച്ചു. ഗ്രഹോപകരണത്തിന്റെ ബ്രോഷര്‍ അടക്കമുളളവ ഇവരെ ബോധ്യപ്പെടുത്തിയാണ് വായ്പ പദ്ധതി അനുവദിച്ചത്. വ്യവസ്ഥകള്‍ വ്ക്തമായി ബോ ധ്യപ്പെടുത്തിയ ശേഷം നല്‍കിയ വായ്പ തിരിച്ചടക്കാതിരിക്കാന്‍ ഇവരില്‍ ചിലര്‍ നടത്തു ന്ന വ്യാജ പ്രചരണമാണിത്.അഞ്ചുപേരില്‍ ഒരാള്‍ മാത്രമാണ് ഇതിനു പിന്നിലുളളത്. നാ ലുപേരും പരാതിയില്ലന്നറിയിച്ചെങ്കിലും ഒരാള്‍ കമ്പിനിയെ അപകീര്‍ത്തി പെടുത്താന്‍ മനപൂര്‍വ്വമായി നടത്തുന്നതാണിത്. ഇതിനു പിന്നില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നതായും ഇദ്ദേഹം പറഞ്ഞു.