മുണ്ടക്കയം: മലയോര മേഖലയ്ക്ക് അഭിമാന കുറിയായി മുണ്ടക്കയം ഗവർമെൻറ്റ് ആ ശുപത്രിക്ക് പുതുതായി നിർമ്മിച്ച അഞ്ചു നില മന്ദിരം മന്ത്രി കെ.കെ ശൈലജ ടീച്ചർ ജനു വരി ആറിന് രാവിലെ 9.30ന് നാടിനു സമർപ്പിക്കും.

ഏഴു കോടിയിലേറെ രൂപ ചെലവു ചെയ്ത് 34200 ചതുരശ്ര അടിയിൽ അഞ്ചു നിലകളി ലായി നിർമ്മിച്ച പുതിയ ആശുപത്രി മന്ദിരമാണ് തിങ്കളാഴ്ച ഉൽഘാടനം ചെയ്യുക. ഒപ്പം ആശുപത്രിയുടെ അർദ്രം പദ്ധതി പ്രഖ്യാപനവും മന്ത്രി നിർവ്വഹിക്കും.ചടങ്ങിൽ പി സി ജോർജ് എംഎൽഎ അധ്യക്ഷനാകും.ആൻറ്റോ ആൻറ്റണി എം.പി മുഖ്യ പ്രഭാഷണം നട ത്തും. മുൻ നിയമസഭാംഗങ്ങളായ കെ ജെ തോമസ്, ജോർജ് ജെ  മാത്യു, ജില്ലാ പഞ്ചായ ത്ത് അംഗങ്ങളായ കെ രാജേഷ്, മാഗി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.യോഗത്തിൽ വെച്ച് മന്ത്രി ഈ ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കും.
നവീകരിച്ച ഫാർമസി, പുരുഷൻമാർക്കും സ്ത്രീകൾക്കുള്ള ഐ പി വിഭാഗങ്ങൾ നവീക രിച്ച ഒപി ,ദന്തൽ വിഭാഗം ,ആധുനിക ലാബ്,നവീകരിച്ച സ്റ്റോർ, എൻ സി ഡിക്ലിനിക്ക്, മെൻറ്റൽ വിഭാഗം, ജനന പഠന വൈകല്യപരിശോധന കേന്ദ്രം, 108 ആംബുലൻസ്, കൗൺ സലിശ്പോൾ, ക്ഷയരോഗ ചികിൽസാ വിഭാഗം, ഇമ്മ്യൂആസേഷച്ചൻ, മൈനർ ഓപ്പറേഷ ൻ തീയേറ്റർ തുടങ്ങിയവ പുതിയ മന്ദിരത്തിലുണ്ടാകും. മുണ്ടക്കയത്തെ സർക്കാർ ആതു രാലയത്തിന്റെ പുതിയ ബ്ലോക്ക് ഉൽഘാടനം ഉൽസവമാക്കി മാറ്റുന്ന തിരക്കിലാണ് നാ ട്ടുകാർ.പാറത്തോട്, മുണ്ടക്കയം, പെരുവന്താനം, കോരുത്തോട്, കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലെ ആയിരകണക്കിനാളുകൾക്ക് പ്രയോജനം ചെയ്യുന്നതാണ് മുണ്ടക്കയ ത്തെ സർക്കാർ ആതുരാലയം.