കാഞ്ഞിരപ്പള്ളി: ബഫര്‍സോണിന്റെ പേരിലുള്ള നിയമസഭാപ്രമേയം ജനങ്ങളുടെ കണ്ണി ല്‍ പൊടിയിടാനുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്നും നീതിന്യായകോടതികള്‍ മുഖവില യ്‌ക്കെടുക്കുന്നത് നിയമസഭ പ്രമേയമല്ല നിയമങ്ങളാണെന്നും കര്‍ഷകസംഘടനകളുടെ ദേ ശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെ വലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

2019 ഒക്‌ടോബറിലെ ബഫര്‍സോണ്‍ ഒരു കിലോമീറ്ററെന്ന മന്ത്രിസഭാതീരുമാനവും അതി നെത്തുടര്‍ന്നുള്ള വനംവകുപ്പിന്റെ  ഉത്തരവുകളും റദ്ദ്‌ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ത യ്യാറാകാതെ സുപ്രീം കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകും. ബഫര്‍സോണിന്റെ പേരില്‍ ജനങ്ങളെയിന്ന് വെല്ലുവിളിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും ഇച്ഛാശക്തി യില്ലാ ത്ത ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളുമാണ്.ബഫര്‍സോണ്‍ വനാതിര്‍ത്തിക്കു ള്ളില്‍ നിജപ്പെടുത്തി നിയമനിര്‍മ്മാണ ഭേദഗതിയുണ്ടാകുന്നില്ലെങ്കില്‍ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കൊച്ചിയിലെ മരടില്‍ നടന്ന പൊളിച്ചടുക്കല്‍ മലയോരങ്ങളില്‍ ആവ ര്‍ത്തിക്കപ്പെടുമെന്നുറപ്പാണ്. ജനങ്ങളെ തെരുവിലേയ്ക്ക് തള്ളിവിടുന്ന ക്രൂരതയ്ക്ക് സര്‍ ക്കാര്‍ സംവിധാനങ്ങള്‍  കൂട്ടുനില്‍ക്കുന്നത് ക്രൂരതയും ജനങ്ങളോടുള്ള വെല്ലുവിളിയുമാ ണ്. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ഷകഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് റവന്യൂ രേഖകളില്‍പോലും വന്‍ തിരുത്തലുകള്‍ വന്നിട്ടുള്ളതായും സംശയിക്കപ്പെടുന്നു.

കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിര്‍ത്തി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത് സംസ്ഥാന സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ അ ന്തിമവിജ്ഞാപനമിറക്കിയിട്ടില്ലാത്തപ്പോള്‍ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കുവാനും സംസ്ഥാന വനംവകുപ്പിനാകും. വന്യജീവി സങ്കേതങ്ങളുടെ ബഫര്‍സോണുകള്‍ വനാതിര്‍ ത്തിവരെയെന്ന് സംസ്ഥാനത്തിനു നിശ്ചയിക്കാമെന്നിരിക്കെ തുടര്‍നടപടികളെടുക്കാതെ ജ നങ്ങളെ വിഢികളാക്കാന്‍ ശ്രമിക്കുന്നത് ഇനിയും വിലപ്പോവില്ല. റവന്യൂ ഭൂമി കൈയേ റി വനവല്‍ക്കരണം നടത്തുവാന്‍ വനംവകുപ്പിന് അധികാരമില്ലെന്നിരിക്കെ ഉദ്യോഗസ്ഥ തട്ടിപ്പിന് ജനപ്രതിനിധികള്‍ കൂട്ടുനില്‍ക്കുന്നത് അപമാനകരമാണെന്നും വി.സി.സെബാ സ്റ്റ്യന്‍ പറഞ്ഞു.