പൊൻകുന്നം: വഴിയോരത്ത് തള്ളാൻ മാലിന്യവുമായി പോകുകയാണെന്ന ആരോപ ണമുന്നയിച്ച് നാട്ടുകാർ ടാങ്കർ ലോറി തടഞ്ഞു. പിന്നീട് പൊൻകുന്നം പോലീസെത്തി ടാങ്കർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളിയിലെ ഒരു ലാറ്റക്‌സ് കമ്പനിയിൽ നിന്ന് പുറപ്പെട്ട ടാങ്കറിൽ ലാറ്റക്‌സ് ആണെന്നും കോഴിക്കോടിന് കൊണ്ടുപോകുകയാണെന്നും ലോറിക്കാർ വിശദീകരിച്ചു. ഇതിനുള്ള വേബിൽ അവർ പോലീസിന് കൈമാറി. ലോറിക്കു പിന്നാലെ കാഞ്ഞിരപ്പ ള്ളി മുതൽ ബൈക്കിൽ ഏതാനും പേർ വന്നിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ലോറി തടഞ്ഞിട്ടത്. ദുർഗന്ധം വമിക്കുന്ന ടാങ്കറിൽ മാലിന്യമാണെന്ന് ഹരിതകേരളം മിഷൻ പ്ര വർത്തകരും ആരോപണമുന്നയിച്ചു.ടാങ്കറിൽ എന്താണെന്ന് വിശദപരിശോധന നടത്തു മെന്ന് പോലീസ് പറഞ്ഞു.