വാഹനങ്ങളിലെ ലേസർ ലൈറ്റുകൾക്കെതിരെയും, ശബ്ദമലിനീകരണത്തിനിടയാക്കുന്ന സൗണ്ട് സിസ്റ്റത്തിനെതിരെയും നടപടി ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്, കാഞ്ഞിര പ്പള്ളി കൂവപ്പള്ളിയിൽ വിനോദയാത്രക്കായെത്തിയ ടൂറിസ്റ്റ് ബസിൽ നിന്നും ലൈറ്റുക ളും ബാസ്ട്യൂബുകളും നീക്കം ചെയ്ത അധികൃതർ പിഴയും ഈടാക്കി.

വിനോദയാത്രക്ക് വിദ്യാർത്ഥികളുമായി ഗോവയിലേക്ക് പോകുവാൻ എ ത്തിയ ടൂറിസ്റ്റ് ബസിൽ നിന്നാണ് കൂവപ്പള്ളിയിൽ മോട്ടോർ വാഹന വകു പ്പധികൃതർ ലേസർ ലൈറ്റുകളും ശബ്ദമലിനീകരണത്തിനിടയാക്കുന്ന ബാ സ്ട്യൂബുകളും പിടികൂടിയത്.പതിനഞ്ച് കിലോയോളം തൂക്കം വരുന്ന 8 ബാസ് ട്യൂബുകളാണ് പിടിച്ചെടുത്തത്.കൂടാതെ ഓർഡിനറി സീറ്റിന്റെ പണമടച്ച ബസിൽ പുഷ്ബാക്ക് സീറ്റ് ഘടിപ്പിച്ചതായും കണ്ടെത്തി.ഇതിന് ഉൾപ്പെടെ 17500 രൂപ പിഴ ഈടാക്കിയതായി മോട്ടാർ വാഹന വകുപ്പധികൃ തർ അറിയിച്ചു.
കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ടൂറിസ്റ്റ് ബസ്.വാഹനം പി ന്നീട് ഹാജരാക്കണമെന്ന വ്യവസ്ഥയിൽ യാത്ര തുടരുന്നതിന് അധികൃതർ അനുമതി നൽകി.കാഞ്ഞിരപ്പള്ളി മേഖലയിലെ ടൂറിസ്റ്റ് വാഹനങ്ങളിൽ നി ന്നും ബാസ്ട്യൂബുകളും, ലൈറ്റുകളും നേരത്തെ നീക്കം ചെയ്തിരുന്നു. ഇ തോടെയാണ് കൊല്ലത്തുള്ള ടൂറിസ്റ്റ് ബസുകൾ ബുക്ക് ചെയ്യുവാൻ വിദ്യാർ ത്ഥികൾ തീരുമാനിച്ചത്. തുടർന്ന് വിനോദയാത്രക്കായി എത്തിയ ബസ് കൂവപ്പള്ളി ആത്മാവിൽ വച്ച് ഒരു സംഘം ആളുകൾ തടയുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചാണ് മോട്ടോർ വാഹന വകുപ്പധികൃതർ സ്ഥല ത്തെത്തിയതും നടപടി സ്വീകരിച്ചതും. ലേസർ ലൈറ്റുകളും, അനധികൃത സൗണ്ട് സിസ്റ്റവും പിടികൂടി നീക്കം ചെയ്യാൻ ട്രാൻസ്പോർട്ട് കമ്മീഷണറു ടെ കർശന നിർദേശം നിലവിലുണ്ട്.
ഇതേ സമയം തങ്ങളുടെ ബസു പിടിച്ചെതിനെതിരെ കൂലി കുറച്ചാണെങ്കി ലും ജില്ലയില്‍ സര്‍വീസ് നടത്തുമെന്നും സോഷ്യല്‍ മീഡിയിലൂടെ താജ്മഹ ള്‍ ബസുടമകള്‍ ഭീഷണിപ്പെടുത്തി.