ദുരിതാശ്വാസിതർക്കായി ഒരു ഗ്ലാസ് ചായ ഉപേക്ഷിക്കാം.പകരം ആ പണം ദുരിതാശ്വാ nസ നിധിയിലേയ്ക്ക് നൽകാം.പൊൻകുന്നം ആർ ടി ഓഫീസധികൃതരുടെ ആശയത്തിന് പിന്തുണയേറുകയാണ്.
ഒരു ഗ്ലാസ് ചായയെക്കന്ത് വിലയാകും, പൊൻകുന്നം ആർ ടി ഓഫീസിൽ എത്തിയവർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം കേട്ട് ആദ്യം അമ്പരന്നു.ഡ്രൈവിംങ് ടെസ്റ്റുമായി ചായക്കെന്തു ബന്ധമെന്നായിരുന്നു പലരുടെയും ചിന്ത.ചായയുടെ വില പ റഞ്ഞതിന് പിന്നാലെയെത്തി  ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന.ദുരിതാശ്വാസ പ്രവർത്തന ങ്ങൾക്കായി   ഓരോരുത്തരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഓരോ ചായയുടെ തുകയെങ്കിലും കഴിയുമെങ്കിൽ സംഭാവന ചെയ്യുക.
watch youtube: https://youtu.be/Lv5L2a9TCaw
പിന്നാലെ ഉദ്യോഗസ്ഥരുടെ ഓർമപ്പെടുത്തൽ.പണം നൽകണമെന്നത് നിർബന്ധമല്ല.മോ ട്ടോർ വാഹന വകുപ്പധികൃതരുടെ സദുദ്ദേശം തിരിച്ചറിഞ്ഞ പരീക്ഷാർത്ഥികൾ എല്ലാവ രും പക്ഷേ പൂർണമനസോടെ ആ ഉദ്യമത്തിൽ പങ്കാളികളായി.അക്കൂട്ടത്തിൽ പത്ത് മുത ൽ അഞ്ഞൂറ് രൂപ വരെ നൽകിയവർ വരെ ഉണ്ടായിരുന്നു.ദിവസം 1000 രൂപയിൽ കുറ യാത്ത തുക ഇത്തരത്തിൽ ലഭിക്കുന്നുണ്ടെന്നും ആദ്യദിവസം 4100 രൂപ ലഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.13 ദിവസം കൊണ്ട്16,140 രൂപ ഇത്തരത്തിൽ സമാഹരിക്കാനാ യി.
പ്രളയ ദുരിതാശ്വാസ സഹായമായി ആർടി ഓഫിസും ഡ്രൈവിങ് സ്‌കൂൾ അസോസിയേ ഷനും ഓട്ടോ കൺസൾട്ടന്റ് അസോസിയേഷനും ചേർന്ന് നേരത്തെ 89,901 രൂപ സമാഹ രിച്ചിരുന്നു. ഇതിൽ പകുതി തുക ഉപയോഗിച്ച് പ്രളയകാലത്ത് ക്യാംപുകളിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ച് നൽകി. മിച്ചമുള്ള പണത്തിനൊപ്പം ഒരു ചായയ്ക്കുള്ള പദ്ധതി തുകചേർത്ത് 50,500 രൂപ വരെ ഇതുവരെ സമാഹരിച്ചു കഴിഞ്ഞു.ഈ തുകയുടെ ഡി.ഡി ആർടി ഓഫിസ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടൻകൈമാ റുമെന്ന്ജോയന്റ് ആർടിഒ പി.ബി.പദ്മകുമാർ, എംവിഐമാരായ ഷാനവാസ് കരിം, സുരേഷ് ബാബു എന്നിവർ അറിയിച്ചു.