പത്തനംതിട്ട പാർലമെൻറ് നിയോജക മണ്ഡലത്തിൽപ്പെട്ട പൂഞ്ഞാർ നിയോജക മണ്ഡ ലത്തിലെ മാതൃക (മോക് പോൾ) വോട്ടെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് അധിക വോട്ടുകൾ ലഭിച്ചതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.ആകെ 8 സ്ഥാനാർത്ഥി കൾക്കും നോട്ടയ്ക്കും ഉൾപ്പെടെ ഒൻപത് വോട്ടുകൾ പോൾ ചെയ്തപ്പോൾ 10 വോട്ടുകൾ മെഷീനിൽ രേഖപ്പെടുത്തുകയും ബിജെപി സ്ഥാനാർത്ഥി അനിൽ കെ ആൻറണിക്ക് അധികമായി ഒരു വോട്ട് ലഭിക്കുകയും ചെയ്തു.179 മെഷീനുകൾ പരിശോധിച്ചതിൽ 5 മെഷീനുകളിലാണ് തകരാറുകൾ കണ്ടെത്തിയത്. 36-ാം ബൂത്ത്, ഇടമല ബൂത്ത് എന്നി വിടങ്ങളിലാണു ചിഹ്നം മാറി വോട്ട് വീണത്. 36-ാം ബൂത്തിൽ 8 സ്ഥാനാർത്ഥികളും നോട്ടയും ഉൾപ്പെടെ 9 വോട്ടാണ് വരണ്ടിയിരുന്നത്.

എന്നാൽ വിവിപാറ്റ് എണ്ണിയപ്പോൾ 10 വോട്ട്. പത്താമത്തേതു താമര ചിഹ്‌നത്തിലാണു വീണത്. യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ പ്രതിനിധി പരാതി നൽകി യെങ്കിലും കലക്ട‌ർ തള്ളിക്കളഞ്ഞതായി പറയുന്നു. ഇടമല ബുത്തിൽ കൈപ്പത്തി, ആ ന ചിഹ്നങ്ങൾക്കു ചെയ്ത‌ വോട്ടുകൾ താമരയിലാണു വീണതെന്നും ആരോപണമുണ്ട്. വോട്ടിങ് യന്ത്രം തയാറാക്കിയപ്പോൾ എൻജിനീയർക്കു സംഭവിച്ച പിഴവാണിതെന്നും അതു ശരിയാക്കി 1000 തവണ മോക് പോൾ നടത്തി കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തി യെന്നും ഉപവരണാധി കാരിയും പാലാ ആർഡിഒയു മായ കെ.പി.ദീപ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിനുള്ള സംഘടിത ശ്രമമാണ് ഇതിന്റെ പിന്നി ലുള്ളെതെന്ന് സംശയിക്കുന്നതായി യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. തകരാറുകൾ പരിഹരിക്കാനായി എത്തിയ സാങ്കേതിക വിദഗ്ധർ മുഴുവൻ വടക്കേ ഇന്ത്യക്കാർ ആ ണെ ന്നുള്ളത് സംശയം കൂടുതൽ ബലപ്പെടുത്തുന്നതാണെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.