മത രാഷ്ട്രം എന്ന കാഴ്ചപ്പാട് ആരുയര്‍ത്തിയാലും അംഗീകരിക്കാനാവില്ലെ ന്ന് എം.സ്വരാജ് എം.എല്‍.എ. പൗരത്വ നിയമത്തിനെതിരെ സിപിഎം നേതൃ ത്വത്തില്‍ നടത്തിയ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ,എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി തുടങ്ങി യ സംഘടനകളുടെ കാഴ്ചപ്പാടും വ്യത്യസ്തമല്ല. വര്‍ഗീയത ഒരു പ്രവണ തെയാണ്. അതിനെ എതിര്‍ക്കേണ്ടത് മറ്റൊരു വര്‍ഗീയത കൊണ്ടല്ല. ഏതു വ ര്‍ഗീയതും കരുത്താര്‍ജ്ജിക്കുമ്പോള്‍ ഉറക്കമില്ലാത്ത രാവുകളാണ് ജനങ്ങള്‍ ക്ക് ഉണ്ടാവുക.

മുന്‍പ് ഇന്ത്യയില്‍ ഭരിക്കുന്നവന്റെ ജാതിയും മതവും പറയാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. ജാതിയും മതവും നോക്കിയുള്ള ഭരണം തരം താണ നിലപാടാണ്. പൗരത്വ നിയമവും, പൗരത്വ റജിസറ്ററും ചേര്‍ത്തു വായി ക്കുമ്പോഴാണ് അതിലെ കെണി മനസിലാകുന്നത്. ഇപ്പോള്‍ മുസ്ലിം സമൂഹ ത്തിനെ ലക്ഷ്യമിട്ടിരിക്കുന്ന നിയമം നാളെ മറ്റുള്ളവരെയും ബാധിക്കും. കേ രളത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന കാലത്തോളം ഈ നിയമങ്ങള്‍ ഇവിടെ നടപ്പാകില്ല.രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, മറ്റു മതങ്ങള്‍ക്കൊ പ്പം മുസ്ലിം സമൂഹം നല്‍കിയ സംഭവാനകള്‍ വലുതാണെന്നും എം.സ്വരാജ് പറഞ്ഞു.

ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നതിന് മുഖ്യമന്ത്രിയും പ്ര തിപക്ഷ നേതാവും ഒരു വേദി പങ്കിട്ടപ്പോഴും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള നിലപാടാണ് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചതെന്നും സ്വരാജ് ആരോപിച്ചു. സിപിഎം ഏരിയ സെക്രട്ടറി കെ.രാജേഷ് അധ്യക്ഷ ത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എന്‍.പ്രഭാകരന്‍, പി.ഷാനവാ സ് ,തങ്കമ്മ ജോര്‍ജ്കുട്ടി, ഏരിയ കമ്മിറ്റിയംഗങ്ങളാ ഷെമീം അഹമ്മദ്, പി. കെ.നസീര്‍ ,കെ.സി.ജോര്‍ജുകുട്ടി, കെ.എന്‍.ദാമോധരന്‍ എന്നിവര്‍ പ്രസംഗി ച്ചു.