പ്രാദേശിക നേതാക്കളുടെ വോട്ടെണ്ണല്‍ തുടങ്ങി,വിജയവും തോല്‍വിയും പരസ്പരം പ്രവചിച്ച് മുന്നണി പ്രവര്‍ത്തകര്‍… 
പോളിങ് ബൂത്തില്‍ ഉപയോഗിച്ച വോട്ടര്‍ പട്ടിക പരിശോധിച്ചു  തങ്ങള്‍ക്ക് ലഭിച്ച വോ ട്ടുകള്‍ എണ്ണി തിട്ടപെടുത്തുന്ന പ്രാദേശിക നേതാക്കള്‍ ഉയര്‍ന്ന വിജയം അവകാശപെട്ട് വിവരങ്ങള്‍ ഉപരി കമ്മറ്റികള്‍ക്കു നല്‍കുന്ന തിരക്കിലായിരുന്നു ബുധനാഴ്ച.എല്ലാ പ ഞ്ചായത്തുകളിലും ബൂത്തുകള്‍ കേന്ദ്രീകരിച്ചു പ്രധാന ഭാരവാഹികള്‍ തയ്യാറാക്കി നല്‍ കിയ  വിവരങ്ങളുടെ അടിസ്ഥാനത്തില്‍  പ്രധാന മുന്നണികളുടെ നേതാക്കള്‍ വിജയം ഉറപ്പിച്ചു നില്‍ക്കുകയാണ്. വോട്ടെടുപ്പു കഴിഞ്ഞ ഉടന്‍ തന്നെ എല്ലാവരും പ്രാഥമീക കണക്കുകള്‍ നല്‍കിയിരുന്നു. കൂടാതെ വോട്ടര്‍പട്ടിക കൃത്യമായി പരിശോധിച്ചു തയ്യാറാക്കിയ കണക്കുകളാണ് ബുധനാഴ്ച ഉച്ചയോടെ നേതാക്കള്‍ അന്തിമ കണക്കായി ഒരുക്കിയിരിക്കുന്നത്.മിക്കയിടത്തും പ്രധാന സ്ഥാനാര്‍ത്ഥികള്‍ എല്ലാം വന്‍ വിജയമാണ് ഇതിലൂടെ കണക്കുകൂട്ടുന്നത്.
കനത്ത മല്‍സരം നടന്ന പത്തനംതിട്ട മണ്ഡലത്തിലെ ഇടതു വലത് ബിജെപി സ്ഥാനാര്‍ത്ഥി കള്‍ മൂവരും വന്‍വിജയമാണ് അവകാശപെട്ടത്. എല്ലാ അസംബഌ  മണ്ഡലത്തിലും ത ങ്ങള്‍ക്കനുകൂലമായിരിക്കുമെന്നു പൂര്‍ണ്ണമായി മൂവരും വിശ്വസിക്കുന്നു.പത്തനംതിട്ട മണ്ഡലത്തിലെ പൂഞ്ഞാര്‍ അസംബഌ മണ്ഡലത്തില്‍ വന്‍ലീഡാണ് മുന്നണികളെല്ലാം പ്രതീ ക്ഷിക്കുന്നത്.പത്തനംതിട്ട മണ്ഡലത്തില്‍ മികച്ച വിജയം നേടുമെന്നു ഇടതുമുന്നണി പൂ ഞ്ഞാര്‍ നിയോജകമണ്ഡലം സെക്രട്ടറി അഡ്വ.പി.ഷാനവാസ് പറഞ്ഞു.പൂഞ്ഞാര്‍ മണ്ഡല ത്തില്‍ രണ്ടായിരംമുതല്‍ അയ്യായിരം വോട്ടുകള്‍ വരെയുളള  ലീഡ് വീണാ ജോര്‍ജിനാ യിരിക്കും ലഭിക്കുക. ഈരാറ്റുപേട്ട, കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍ പഞ്ചായത്തുകളില്‍ ഇടതുമുന്നണി വ്യക്തമായ ലീഡു ഉണ്ടാക്കുമെന്നും, മുണ്ടക്കയം,എരു മേലി പഞ്ചായത്തുകളില്‍ യു.ഡി.എഫുമായി ഒപ്പത്തിനൊപ്പമാവുമെന്നും ഷാനവാസ് പറഞ്ഞു.എന്തായാലും വിജയം ഇടതുമുന്നണിക്കായിരിക്കുമെന്നും ഷാനവാസ് പറഞ്ഞു .
എന്നാല്‍പത്തനംതിട്ടയില്‍ മൂന്നാംതവണയും ആന്റോ ആന്റണി എം.പി.യാവുമെന്നാ ണ് യു.ഡി.എഫിന്റെ പ്രതികരണം., പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ എണ്ണായിരം മു തല്‍ പതിനായിരം വോട്ടുകള്‍ വരെ ലീഡുനേടി ആന്റോ വിജയിക്കുമെന്നു കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറുമായ റോയ്കപ്പലുമാക്കല്‍ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ്.ലീഡു നേടും. പി.സി.ജോര്‍ജ് എം.എല്‍.എ.യു ടെ സഹായം  സുരേന്ദ്രനു ഒരു പ്രയോജനവും ചെയ്യില്ല. ജോര്‍ജിനൊപ്പമുണ്ടായിരുന്നവര്‍ ഭൂരിപക്ഷവും യു.ഡി.എഫിന് ഒപ്പമായിരുന്നു.
വിജയം ഉറപ്പിച്ചു തന്നെയാണ് ബി.ജെ.പി.യും .വ്യക്തമായ ഭൂരിപക്ഷത്തോടെ കെ. സുരേന്ദ്രന്‍ എം.പി.യാവുമെന്നു ബി.ജെ.പി.നിയോജകമണ്ഡലം പ്രസിഡന്റ്  വി.സി. അജികുമാര്‍ പറഞ്ഞു.പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ കെ.സുരേന്ദ്രന്‍ പതിനായിരു മുതല്‍ ഇരുപതിനായിരം വോട്ടുകള്‍ വരെ ലീഡ് നേടും.പി.സി.ജോര്‍ജ് എം.എല്‍.എ മുന്നണിയില്‍ എത്തുന്നതിനുമുമ്പ് തന്നെ ബി.ജെ.പി. വലിയ മുന്നേറ്റം നേടാന്‍ കഴിഞ്ഞി രുന്നു.ജോര്‍ജിന്റെ വോട്ടുകള്‍ കൂടി ലഭിച്ചതോടെ വലിയ വിജയമാണ് എന്‍.ഡി.എ നേ ടാന്‍ പോവുന്നതെന്നും അജികുമാര്‍ പറഞ്ഞു.എല്‍.ഡി.എഫ് നോടായിരുന്നു തങ്ങളുടെ മല്‍സരം . കോണ്‍ഗ്രസിനു കാര്യമായ മല്‍സരം നടത്താനായില്ലന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.ത്രികോണ മല്‍സരം നടന്ന ഇവിടെ പ്രവചനധീതമാണന്നാണ് നിഷ്പക്ഷരുടെ അഭിപ്രായം…..