കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ അംഗം അഡ്വ: ശുഭേഷ് സുധാകര ൻ അനുവദിച്ച (22 ) മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണം പൂർത്തീകരിച്ച് എരു മേലി പഞ്ചായത്തിലെ ചേനപ്പാടി, പാത്തിക്കക്കാവ്, കരിങ്കല്ലുമുഴി, പേരുത്തോട്, തുമ രംപാറ സിറ്റി, നേർച്ചപ്പാറ എന്നിവടങ്ങളിലെ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഗ്രാ മപഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ ജോർജജ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായ ത്ത് മെംബർ അഡ്വ. ശുഭേഷ് സുധാകരൻ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനുശ്രീ സാബു.വർഡ്‌ മെംബർമാരായ ഹർഷ കുമാർ ,സിനിമോൾ, നാസർ പനച്ചി, പ്രകാശ് പള്ളിക്കുടം, ബിനോയ് ഇലവുങ്കൽ, പി. എ. ഷാനവാസ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. സുഗതൻ, തുടങ്ങിയവർ പ്രസംഗിച്ചു.