കഴിഞ്ഞ രാത്രിയില്‍ ടാങ്കര്‍ ലോറി ഇടിച്ച് പൊ​ൻ​കു​ന്നത്തെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകളും തൂണും നിലം പതിച്ചു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിടെ പാലാ റോഡ് ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നല്‍ പോസ്റ്റിലാണ് പാലാ ഭാഗത്തു നിന്നു വരികയായിരുന്ന ടാങ്കര്‍ ലോറി പാഞ്ഞുകയറിയത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്ന് കരുതുന്നു. ദൂരെ നിന്ന് വരുന്ന വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക്ക് ഡിവൈഡറുകള്‍ കാണാന്‍ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. പകല്‍ മഴയുള്ള അവസരങ്ങളില്‍ പോലും ദൂരെ നിന്നുളള കാഴ്ച അവ്യക്തമാണ്. ഉയരക്കുറവും തിരിച്ചറിയാനുള്ള കറുപ്പും വെളുപ്പും കളറും ഇല്ലാത്തതും ആവശ്യത്തിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതും അപകടം വര്‍ധിപ്പിക്കുന്നു.

പല തവണ കെഎസ്ടിപിക്ക് പലരും പരാതി നല്‍കിയെങ്കിലു ഒരു നടപടിയും ഉണ്ടായില്ല. ഈ ഡിവൈ ഡറുകളില്‍ വാഹനങ്ങള്‍ ഇടിച്ചു കയറുന്നത് പതിവുകാഴ്ചയാണ്. വാഹനങ്ങള്‍ ഇടിച്ച് സൂചനാ ബോര്‍ഡുകള്‍ നേരത്തേ തന്നെ നശിച്ചിരുന്നു രാത്രി എട്ടിന് ട്രാഫിക് ലൈറ്റുകള്‍ ഓഫായാല്‍ രാവിലെ എട്ടിനു മാത്രമേ ലൈറ്റുകള്‍ ഓണ്‍ ആക്കുകയുള്ളു. ഈ സമയങ്ങളില്‍ ഇവിടെ വെളിച്ചം വളരെ കുറവാണ് അധികൃതര്‍ ശ്രദ്ധിക്കണെമെന്ന ആവശ്യം ശക്തമായി