മരയ്ക്കാർ ചലച്ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പിടിയി ൽ. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസാണ് പിടിയിലായത്. സിനിമാ കമ്പനി എന്ന ടെ ലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്ക ടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്.കോട്ടയം എസ്പി ഡി. ശില്‍പ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടി കൂടിയത്.

സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ഇയാള്‍ ചിത്രത്തിന്റെ വ്യാജപ്രിന്റ് അപ്ലോഡ് ചെയ്ത് പ്രചരിപ്പിച്ചത്. നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്‌സെറ്റ് ഉപ യോഗിച്ച് കേള്‍ക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബര്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നു രാവിലെ എരുമേ ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂ ടുന്നത്. മരക്കാര്‍ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നാണ് സൂചന. ഇവരില്‍ പലരും സൈബര്‍ പൊലീ സിന്റെ നിരീക്ഷണത്തിലാണ്