പ​​ട്ട​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ പ​​ട്ട​​യ​​മി​​ഷ​​ന്‍ രൂ​​പീ​​ക​​രി​​ക്കു​​മെ​​ന്നും ഇ​​തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം 25ന് ​​കോ​​ട്ട​​യ​​ത്തു ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍​വ​​ഹി​​ക്കു​​മെ​​ന്നും മ​​ന്ത്രി കെ. ​​രാ​​ജ​​ന്‍. മ​​ണി​​മ​​ല സ്മാ​​ര്‍​ട്ട് വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഓ​​ണ്‍​ലൈ​​നാ​​യി നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. തോ​​ട്ട​​യ്ക്കാ​​ട്, ചെ​​ത്തി​​പ്പു​​ഴ സ്മാ​​ര്‍​ട്ട് വി​​ല്ലേ​​ജ് ഓ​​ഫീ​​സു​​ക​​ളു​​ടെ​​യും ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി കെ. ​​രാ​​ജ​​ന്‍ ഓ​​ണ്‍​ലൈ​​നാ​​യി നി​​ര്‍​വ​​ഹി​​ച്ചു. സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ കൈ​​യി​​ലു​​ള്ള ഭൂ​​മി വി​​ട്ടു​​കൊ​​ടു​​ത്തു​​കൊ​​ണ്ട് റ​​വ​​ന്യൂ​​വ​​കു​​പ്പി​​ന് പ​​ട്ട​​യം ന​​ല്‍​കാ​​ന്‍ ക​​ഴി​​യു​​ന്ന കാ​​ര്യ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ ന​​ട​​പ്പാ​​ക്കും.

റ​​വ​​ന്യൂ​​വ​​കു​​പ്പി​​ന് പ​​ട്ട​​യം കൊ​​ടു​​ക്കാ​​ന്‍ ത​​ട​​സം നി​​ല്‍​ക്കു​​ന്ന എ​​ല്ലാ സാ​​ങ്കേ​​തി​​ക​​ത​​ട​​സ​​ങ്ങ​​ളും പ​​രി​​ഹ​​രി​​ച്ചു​​കൊ​​ണ്ട് അ​​ര്‍​ഹ​​രാ​​യ​​വ​​ര്‍​ക്കു പ​​ട്ട​​യം കൊ​​ടു​​ക്കും. നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ത​​ല​​ത്തി​​ല്‍ എം​​എ​​ല്‍​എ​​മാ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ രാ​​ഷ്‌ട്രീ​​യ​​പാ​​ര്‍​ട്ടി നേ​​താ​​ക്ക​​ളു​​ടെ യോ​​ഗം വി​​ളി​​ച്ച് ഓ​​രോ​​യി​​ട​​ത്തും ഉ​​ള്ള പ്ര​​ത്യേ​​ക ഭൂ​​പ്ര​​ശ്ന​​ങ്ങ​​ള്‍ ച​​ര്‍​ച്ച ചെ​​യ്യാ​​നു​​ള്ള പ​​രി​​പാ​​ടി മേ​​യ് മു​​ത​​ല്‍ ആ​​രം​​ഭി​​ക്കും. പ്ര​​ശ്ന​​ങ്ങ​​ള്‍ എ​​ല്ലാം ക​​ണ്ടെ​​ത്തി രേ​​ഖ​​യാ​​ക്കി പ​​ട്ട​​യ ഡാ​​ഷ്ബോ​​ര്‍​ഡി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തും. മ​​ണി​​മ​​ല വി​​ല്ലേ​​ജ് ഓ​​ഫീ​​സ് അ​​ങ്ക​​ണ​​ത്തി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ സ​​ര്‍​ക്കാ​​ര്‍ ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍ ജ​​യ​​രാ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ. ​​വി. ബി​​ന്ദു, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ശു​​ഭേ​​ഷ് സു​​ധാ​​ക​​ര​​ന്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജെ​​സി ഷാ​​ജ​​ന്‍, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ജി​​താ ര​​തീ​​ഷ്, മ​​ണി​​മ​​ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് പി ​​സൈ​​മ​​ണ്‍, ത​​ഹ​​സി​​ല്‍​ദാ​​ര്‍ ബെ​​ന്നി മാ​​ത്യു, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​തു​​ല്യ​​ദാ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. തോ​​ട്ട​​യ്ക്കാ​​ട് വി​​ല്ലേ​​ജ് ഓ​​ഫീ​​സ് അ​​ങ്ക​​ണ​​ത്തി​​ല്‍ ന​​ട​​ന്ന ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ, സ​​ബ് ക​​ള​​ക്ട​​ര്‍ സ​​ഫ്ന ന​​സ​​റു​​ദ്ദീ​​ന്‍, മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. രാ​​ജു, വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് റോ​​സ​​മ്മ മ​​ത്താ​​യി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ നി​​ബു ജോ​​ണ്‍, സു​​ധാ കു​​ര്യ​​ന്‍, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ബീ​​ന കു​​ന്ന​​ത്ത്, സൈ​​ന തോ​​മ​​സ്, വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു പോ​​ള്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം ഗി​​രി​​ജ പ്ര​​കാ​​ശ് ച​​ന്ദ്ര​​ന്‍, ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ര്‍ (എ​​ല്‍​ആ​​ര്‍) ഫ്രാ​​ന്‍​സി​​സ് ബി. ​​സാ​​വി​​യോ, ച​​ങ്ങ​​നാ​​ശേ​​രി ത​​ഹ​​സി​​ല്‍​ദാ​​ര്‍ ടി.​​ഐ. വി​​ജ​​യ​​സേ​​ന​​ന്‍, സം​​സ്ഥാ​​ന നി​​ര്‍​മി​​തി കേ​​ന്ദ്രം റീ​​ജ​​ണ​​ല്‍ എ​​ന്‍​ജി​​നി​​യ​​ര്‍ ടോ​​മി​​ച്ച​​ന്‍ കെ. ​​ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. റീ​​ബി​​ല്‍​ഡ് കേ​​ര​​ള ഇ​​നീ​​ഷ്യേ​​റ്റീ​​വ് പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി ടോ​​മി സി. ​​വാ​​ട​​യി​​ല്‍ സൗ​​ജ​​ന്യ​​മാ​​യി ന​​ല്‍​കി​​യ ഏ​​ഴ് സെ​​ന്‍റ് സ്ഥ​​ല​​ത്താ​​ണ് പു​​തി​​യ വി​​ല്ലേ​​ജ് ഓ​​ഫീ​​സ് പ​​ണി​​ത​​ത്. ചെ​​ത്തി​​പ്പു​​ഴ പ​​ഴ​​യ വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​നോ​​ട് ചേ​​ര്‍​ന്ന് 44 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ട്ട് 1300 ച​​തു​​ര​​ശ്ര അ​​ടി​​യ​​ലാ​​ണ് പു​​തി​​യ സ്മാ​​ര്‍​ട്ട് വി​​ല്ലേ​​ജ് ഓ​​ഫീ​​സ് കെ​​ട്ടി​​ടം നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ചെ​​ത്തി​​പ്പു​​ഴ വി​​ല്ലേ​​ജ് ഓ​​ഫീ​​സ് അ​​ങ്ക​​ണ​​ത്തി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ, സ​​ബ് ക​​ള​​ക്ട​​ര്‍ സ​​ഫ്നാ ന​​സ​​റു​​ദീ​​ന്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു, വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഷീ​​ലാ തോ​​മ​​സ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം സു​​ധാ കു​​ര്യ​​ന്‍, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​നു മൂ​​ല​​യി​​ല്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം സ​​ണ്ണി ച​​ങ്ങ​​ങ്കേ​​രി, ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ര്‍ ഫ്രാ​​ന്‍​സി​​സ് ബി. ​​സാ​​വി​​യോ, ച​​ങ്ങ​​നാ​​ശേ​​രി ത​​ഹ​​സി​​ല്‍​ദാ​​ര്‍ ടി.​​ഐ. വി​​ജ​​യ​​സേ​​ന​​ന്‍, പി​​ഡ​​ബ്ല്യു​​ഡി ബി​​ല്‍​ഡിം​​ഗ് വി​​ഭാ​​ഗം എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നീ​​യ​​ര്‍ പി. ​​ശ്രീ​​ലേ​​ഖ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.