കൂട്ടിക്കൽ വല്യേന്തയിലെ പാറമടയ്ക്കെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. സ്പെ ക്ട്രാ ക്രഷർ പാറമടയുടെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കൂട്ടിക്കൽ പഞ്ചായത്തോഫീസിന് മുൻപിൽ സൂചന സത്യാഗ്രഹ സമരം  നടത്തി. കഴി ഞ്ഞ ദിവസം പാറമടയുടെ പ്രവർത്തനം മൂലം ജീവിക്കാനാകുന്നില്ലന്നാരോപിച്ച് യു വതി കൈക്കുഞ്ഞുമായി ആത്മഹത്യയ്ക്കൊരുങ്ങി യിരുന്നു.
കൊടുങ്ങസ്വദേശിനിയായ റോസമ്മ തോമസ് എന്ന യുവതി 3 വയസുള്ള പെൺകു ഞ്ഞുമായെത്തി കൂട്ടിക്കൽ പഞ്ചായത്തോഫീസ് പടിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കഴിഞ്ഞയിടെയാണ്.വല്യേന്തയിൽ പ്രവർത്തിക്കുന്ന  പാറമട മൂലം ജീവിക്കാനാകു ന്നില്ല എന്നായിരുന്നു യുവതിയുടെ ആരോപണം, ഇപ്പോഴിതാ പ്രദേശവാസികളൊന്നാ കെ ഈ പാറമടയ്ക്കെതിരെ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.പാറമടയുടെ പ്രവ ർത്തനം തടയണമെന്നാവശ്യപ്പെട്ട് 30 ഓളം വരുന്ന കുടുംബങ്ങൾ പ്രകടനമായെത്തി  കൂട്ടിക്കൽ പഞ്ചായത്തോഫീസിന് മുൻപിൽ സൂചന സത്യാഗ്രഹ സമരം നടത്തി. സ്ത്രീകളും കുട്ടികളും, അടക്കം സമരത്തിൽ പങ്കെടുത്തു. പാറമട മൂലം ജീവിക്കാനാകുന്നില്ല എന്നാണ് ഇവരുടെ പരാതി. പൊടിശല്യം മൂലം വിട്ട് മാറാത്ത ശ്വാസകോശ രോഗങ്ങളുടെ പിടിയിലാണ് പലരും, ശബ്ദമലിനീകരണവും, വീടുകൾക്കുണ്ടാകുന്ന വിള്ളലുകൾ അടക്കമുള്ള നാശനഷ്ടം വേറെ, കുടിവെള്ളം പോലും മലിനപ്പെടുന്ന സ്ഥിതി.കാലാവധി കഴിഞ്ഞിട്ടും പാറമട പ്രവർത്തിക്കുന്നത് അധികൃതരുടെ ഒത്താശയോടാണന്നാണ് ഇവരുടെ ആക്ഷേപം.
പഞ്ചായത്ത് പടിക്കൽ  ഉപവാസ സമരം നടത്തി
സമരസമിതി കൺവീനർ ജോസഫ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.ജോ.കൺവീനർ സിനി ഗോപാലകൃഷ്ണൻ,സജീവ് രാജ് ,പി.വൈ.കുര്യൻ അഡ്വ.സിമി പി സിജു എന്നിവർ സംസാരിച്ചു.