കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിൽ പ്രളയക്കെടുതികൾ മൂലം വീട് നഷ്ടപ്പെട്ട് കണ്ണീർ ക യത്തിലാണ്ടവർക്ക് കൈത്താങ്ങുമായി മണിമല ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും മൂലം വീടു നഷ്ടപ്പെട്ടവരിൽ കൂട്ടിക്കൽ പഞ്ചായത്ത് നിർദ്ദേ ശിക്കുന്ന ഒരു കുടുംബത്തിന് മണിമല ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ വീട് നിർമ്മിച്ചു നൽകും. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സി.ഡി.എസ്സ് യോഗത്തിലാണ് ഈ തീരുമാനം.
ഇത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ്.പി. സൈമൺ മുന്നോട്ടുവച്ച നിർദ്ദേശം സി.ഡി.എസ്സ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്ത ഗ്രാമപഞ്ചായത്തംഗങ്ങ ളും ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ഇതിനായി ഓരോ കുടുംബശ്രീ അം ഗവും 250 രൂപ വീതം സംഭാവനയായി നൽകും . മൂവായിരത്തോളം വരുന്ന കുടുംബ ശ്രീയംഗങ്ങളിൽ നിന്നും ഈ തരത്തിൽ സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ്.പി. സൈമ ൺ പറഞ്ഞു.
കൂടാതെ വെള്ളം കയറി വീടുകൾക്കുള്ളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുവേണ്ടി 150 പേരടങ്ങുന്ന കുടുംബശ്രീസന്നദ്ധ വാളണ്ടിയർമാരെ പ്രളയ ബാധിത മേഖലയിലേക്ക് അയക്കാനും  തീരുമാനിച്ചിട്ടുണ്ട്.  യോഗത്തിൽ സി.ഡി. എസ് ചെയർ പേഴ്സൺ ഉഷാ സുധീർ , കുടുംബശ്രീ ചാർജ് ഓഫീസർ ഷോളി ഫിലിപ്പ്, സി.ഡി.എസ്. അംഗങ്ങൾ ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.