കാഞ്ഞിരപ്പള്ളിയിലെ പ്രളയ ദുരിതബാധിത പ്രദേശങ്ങളിൽ സഹകരണ, രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ സന്ദർശിച്ചു. സർക്കാർ സഹായം അടിയന്തിരമായി എത്തി ക്കുവാൻ മുൻകൈ എടുക്കു മെന്നും മന്ത്രി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ അ ഞ്ചിലിപ്പ അഭയ ഭവൻ  മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. അഭയ ഭവനുണ്ടായ നാശനഷ്ടങ്ങളെല്ലാം വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് അ റിയിക്കുകയും ചെയ്തു.
അഞ്ചിലിപ്പ പാലത്തിനുണ്ടായ കേടുപാടുകളും മന്ത്രി സന്ദർശിച്ചു. പാലം പുനർനിർമി ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വി.എൻ. വാസവൻ പറഞ്ഞു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, അഞ്ചിലിപ്പ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ഉള്ളാട്ട്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ, വാർ ഡംഗം റിജോ വാളന്തറ, സിസ്റ്റർ ശാലിനി സിഎസ്‌സി എന്നിവരും മന്ത്രിക്കൊപ്പമുണ്ടാ യിരുന്നു.