തമിഴ്‌നാട്ടില്‍നിന്നും ലോഡ് കയറ്റിയ ലോറി കാഞ്ഞിരപ്പള്ളി -എരുമേലി റോഡിൽ  മണങ്ങലൂരില്‍ അപകടത്തില്‍പ്പെട്ടു.മണങ്ങല്ലൂരിന് സമീപം പറ പ്പള്ളി വളവിൽ നിയന്ത്രണം തെറ്റി ക്രാഷ് ബാരിയർ തകർത്ത് കൊക്കയി ലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.തമിഴ്‌നാട്ടില്‍നിന്നും എരുമേലിയിലേ ക്ക് പിണ്ണാക്ക് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്.രണ്ടുപേര്‍ ലോറിയില്‍ ഉണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷ പ്പെട്ടു. തേനി സ്വദേശികളായ ഡ്രൈവറും ക്ലീനറുമാണ് വാഹനത്തില്‍ ഉണ്ടാ യിരുന്നത്.ഇരുവരെയും പോലിസ് ജീപ്പിലാണ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയത്.റോഡ് സൈഡിലെ ക്രാഷ് ബാരിയറുകള്‍ തകര്‍ത്തുകൊണ്ടാണ് ലോറി കുഴിയിലേയ്ക്ക് മറിഞ്ഞത്.