കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസും കെ.എസ്ആർടിസിയും കൂട്ടിയിടിച്ച് 32പേർക്ക് പരു ക്കേറ്റു. പത്തനംതിട്ടയിൽ  നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ഹോളിമ രിയ  ബസും, എറണാകുളത്തു നിന്ന് തുലാപ്പള്ളിയിലേക്ക് പോവുകയായിരുന്ന  കെ. എസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്.

ഗുരുതര പരുക്കേറ്റ കെഎസ്ആർടിസി ബസ് ഡ്രൈവർ മുരിക്കുംവയൽ പുത്തൻവീട്ടിൽ സലിമോൻ(38),സ്വകാര്യ ബസ് ഡ്രൈവർ പള്ളിക്കത്തോട് മറ്റക്കര  സിജോ ജോസഫ്(37), തെങ്കാശി സ്വദേശിനി സിനി(30) പട്ടിമറ്റം സ്വദേശി ആയിഷ(61),ചിറക്കടവ് സ്വദേശി രഞ്ജു(32) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6.30ന് കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട റോഡിൽ കപ്പാട് മൂന്നാം മൈൽ ജംക്ഷനിലായിരുന്നു അപകടം. കണ്ടക്ടർ മുക്കൂട്ടുതറ സ്വദേശി ഡൊമിനിക്(55), വണ്ടിപെരിയാർ പതിക്കൽ റോയി ജോസഫ്(44)വയനാട് സ്വദേശിനികളായ സുലോചന(32),ശാലിനി(20)സാലി(48)കുമിളി ഇരുമേടിയിൽ അപർണ്ണ(30),  ചേനപ്പാടി സ്വദേശി രതീഷ്(25),എരുമേലി സ്വദേശികളായ അജിത് (49), രാജീവ്(41),സജിമോൻ(26), കാസർകോട് സ്വദേശിനി വൽസമ്മ(50), പീരുമേട് സ്വദേശി ബിബിൻ(28),പട്ടുമല സ്വദേശി മനുരാജ്(36), വിഴിക്കിത്തോട് സ്വദേ ശി ബാബുക്കുട്ടൻ(24)പുലിയന്നൂർ സ്വദേശി ഷെൻസ്( 36) , അന്യസംസ്ഥാന തൊഴിലാളി കളായ മുക്സിജിൻ(28) ,പർദ്ദുൽ ഇസ്ലാം(20) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ,36–ാം മൈൽ സ്വദേശികളായ സീന(32), രാജേഷ് (38) വിശാഖ്(10), കോതമംഗലം സ്വദേശി ദീപു പ്രസാദ്(27), മുണ്ടക്കയം സ്വദേശി വിഘ്നേഷ്(13),റാന്നി സ്വദേശി അഭിലാഷ് കുമാർ (24), എരുമേലി സ്വദേശി ഷെമീർ(30), മൂവാറ്റുപുഴ സ്വദേ ശി വി.എ,സ്. പ്രദീപ് (40) കാഞ്ഞിരപ്പള്ളിസ്വദേശി മുഹമ്മദ് സജി(24), പാലമ്പ്ര സ്വദേ ശി തോമസുകുട്ടി(28) എന്നിവരെ 26–ാം മേരി ക്വീൻസ് ആശുപത്രിയിലുംപ്രവേശിപ്പിച്ചു.മറ്റൊരു വാഹനത്തിനെ മറികടന്നെത്തിയ സ്വകാര്യ ബസ് എതിരെയെത്തിയ കെ.എസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.  അപകടത്തെ തുടർന്ന് മണിക്കൂറുകളോളം കെ.ഇ റോഡിലെ ഗതാഗ തം തടസ്സപ്പെട്ടു.