കോട്ടയം: ഇടതുമുന്നണിയില്‍ പുതുതായി അംഗത്വം ലഭിച്ച ജനാധിപത്യ കേരള കോണ്‍ ഗ്രസ് കോട്ടയം അല്ലെങ്കില്‍ പത്തനംതിട്ട സീറ്റാവശ്യപ്പെടാന്‍ നീക്കം. അടുത്ത ചേരുന്ന ഇ ടതുമുന്നണി യോഗത്തില്‍ സീറ്റ് ആവശ്യപ്പെടാന്‍ തീരുമാനിച്ചതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടയായ കോട്ടയത്തോ ഇടുക്കി യിലോ മത്സരിക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. കോട്ടയത്ത് സീറ്റ് ലഭിച്ചാല്‍ 3 കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലെന്ന കൗതുകകരമായ രാഷ്ട്രീയ മത്സരത്തിന് വേ ദിയാകുംഇവിടുത്തെ മത്സരം. കേരള കോണ്‍ഗ്രസ് പിസി തോമസും കേരള കോണ്‍ഗ്ര സ് മാണിയുടെ സ്ഥാനാര്‍ത്ഥിയും കോട്ടയത്ത് മാറ്റുരയ്ക്കുമ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചേരുന്നതോടെ മത്സരം കൊഴുക്കും എന്ന് ഉറപ്പാണ്.

ഇടുക്കി സീറ്റില്‍ മുമ്പ് താല്‍പര്യം പ്രകടിപ്പിച്ചുവെങ്കിലും മാണി ഗ്രൂപ്പില്‍ ജോസഫ് വി ഭാഗം ഇടഞ്ഞു നില്‍ക്കുന്നതുകൊണ്ട് കരുതലോടെയുള്ള നീക്കമാണ് ഫ്രാന്‍സിസും കൂ ട്ടരും നടത്തുന്നത്. ജോസഫ് മുന്നണിക്ക് പുറത്തുവന്നാല്‍ സഹായ ഹസ്തം നല്‍കാന്‍ രണ്ടാമതൊന്നു മടിക്കാതെ കാത്തുനില്‍ക്കുകയാണ് ഇവര്‍. അങ്ങനെയാണെങ്കില്‍ ഇടു ക്കിയില്‍ ജോസഫിനെ തന്നെ മത്സരിപ്പിക്കാന്‍ ആവും ശ്രമിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ പ്രവചനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ കോട്ടയത്തും പത്തനംതിട്ടയിലും ശ്രദ്ധകേന്ദ്രീക രിക്കാനാണ് ഫ്രാന്‍സിസ് ജോര്‍ജ് അണികള്‍ക്ക് നല്‍കിയ നിര്‍ദേശം.

ഫ്രാന്‍സിസ് ജോര്‍ജിന്റെ പിതാവും കേരളകോണ്‍ഗ്രസ് സ്ഥാപകനുമായ കെ എം ജോര്‍ ജ്ജ് മത്സരിച്ച പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ മത്സരിക്കാനാണ് പാര്‍ട്ടിക്ക് വൈകാരികമായ ആഗ്രഹം. ശബരിമല യുവതി പ്രവേശന പ്രശ്‌നങ്ങള്‍ കാര്യമായി തന്റെ പാര്‍ട്ടിയെ ബാധിക്കുകയില്ലെന്ന ആത്മവിശ്വാസമാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. പത്തനംതിട്ടയില്‍ ഫ്രാന്‍സിസ് ജോര്‍ജ് തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തിലെ ശക്തമായ ത്രികോണമത്സരം വിജയ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയിലെ കണക്കുകൂട്ടല്‍.

കോണ്‍ഗ്രസില്‍ സിറ്റിംഗ് എംപിയായ ആന്റോ ആന്റണി തന്നെ മത്സരിക്കാനാണ് സാധ്യത. സാമുദായിക പരിഗണന കൂടാതെ ആന്റോ ആന്റണിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാത്യു അറയ്ക്കലുമായുള്ള അടുപ്പവും തന്നെ തുണയ്ക്കുമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതീക്ഷ. സംശുദ്ധമായ പ്രതിച്ഛായയും കേരള കോണ്‍ഗ്രസ് വികാരവും എന്‍എസ്എസ്, എസ്എന്‍ഡിപി മുതലായ സംഘടനകളുമായി ഫ്രാന്‍സിസ് ജോര്‍ജിന് ശത്രുതയില്ലാത്തതും തിരഞ്ഞെടുപ്പിന് അനുകൂലമായി. പൂഞ്ഞാര്‍ മണ്ഡലത്തില്‍ സ്വാധീനമുള്ള പിസി ജോര്‍ജിനെ കൂടെ നിര്‍ത്താന്‍ ആന്റോ ആന്റണി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ജോര്‍ജ് ബദ്ധശത്രുവായി കാണുന്ന ഫ്രാന്‍സിസ് ജോര്‍ജ് മത്സരത്തിനിറങ്ങിയാല്‍ ആന്റോയുമായുള്ള ശത്രുത മറന്ന് ഇരുവരും കൈകോര്‍ക്കാനാണ് അണിയറനീക്കങ്ങള്‍ സജീവമായിരിക്കുന്നത്. കോണ്‍ഗ്രസില്‍ ജോര്‍ജിനെ ലയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നിലും ഈ ലക്ഷ്യങ്ങള്‍ ഉണ്ട്. എന്നാല്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നിരവധി കേസുകളില്‍ പ്രതിയായ ജോര്‍ജിനെ കൂടെ കൂട്ടുന്നത് സ്ത്രീ വോട്ടര്‍മാരുടെ പ്രതിഷേധം തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ജോര്‍ജിന്റെ സഹായം ആന്റോയ്ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന വാദവും ശക്തമാണ്. കോട്ടയം സീറ്റ് ലഭിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജ് മാറി നില്‍ക്കാനാണ് സാധ്യത.