ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ഈ മാസം 30 ന് സംഘടിപ്പിക്കുന്ന യുവ സാ ക്ഷ്യം പരിപാടിയുടെ ഭാഗമായി പൊന്‍കുന്നത്ത് നവോത്വാന,ചരിത്ര പോസ്റ്റര്‍ പ്രദര്‍ശ നം ആരംഭിച്ചു.സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ആര്‍ എസ് എസ് ഉം ബി ജെ പിയും ശ്രമിക്കുന്നതെ ന്ന് അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്റ് അജയ് കെ.ആര്‍,ബ്ലോക്ക് സെക്രട്ടറി ബി സുരേഷ് കുമാര്‍,പ്രസിഡന്റ് റംഷാദ് റഹ്മാന്‍,ഗൗതം ബാലചന്ദ്രന്‍,കെ സേതുനാഥ്,ഐ എസ് രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ഈ മാസം 30 ന് ,71 കേന്ദ്രങ്ങ ളിലാണ് സംസ്ഥാനമൊട്ടാകെ യുവ സാക്ഷ്യം പരിപാടി നടക്കുന്നത്. പൊന്‍കുന്നത്ത് കേന്ദ്ര കമ്മറ്റിയംഗം പി പി ദിവ്യ പരിപാടി ഉദ്ഘാടനം ചെയ്യും.