മുണ്ടക്കയം പഞ്ചായത്തിലെ പുലിക്കുന്ന് ടോപ്പ് മേഖലയില്‍ ഒഴിയാതെ പുലിഭീതി. പു ലിയെ കണ്ടതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. ഇതോടെ കാമറ സ്ഥാപിച്ചു നിരീക്ഷ ണം ശക്തമാക്കിയിരിക്കുകയാണ് വനം വകുപ്പ്. ഞായറാഴ്ച രാത്രിയില്‍ പുലിക്കുന്ന് ടോപ്പില്‍ ചിറയ്ക്കല്‍ രാജുവിന്റെ ആടുകളെ അജ്ഞാതജീവി അക്രമിച്ചു കൊന്നിരു ന്നു. കൂട്ടില്‍ കെട്ടിയിരുന്ന രണ്ട് ആടുകളാണ് ചത്തത്. ആടിനെ കെട്ടിയിരുന്ന കൂടിനു സമീപത്തായി പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. എന്നാല്‍, ആടുകളെ കൊന്നതു പുലിയാണെന്നു സ്ഥിരീകരിക്കാന്‍ വനം വകുപ്പ് തയാ റായിട്ടില്ല. തിങ്കളാഴ്ച രാത്രിയില്‍ ചിറയ്ക്കല്‍ രാജുവിന്റെ സഹോദരപുത്രന്‍ അരുണ്‍ പുലിയോടു സാമ്യമുള്ള ജീവിയെ നേരില്‍ കണ്ടെന്നു പറയുന്നു. അരുണിന്റെ വീടി നു സമീപത്തെ പശുത്തൊഴുത്തിനു സമീപമാണ് പുലിയെന്നു സംശയിക്കുന്ന ജീവി യെ കണ്ടത്. ബഹളം വച്ചതോടെ ഇത് ഓടിമറിഞ്ഞെന്നും അരുണ്‍ പറയുന്നു.

തുടര്‍ന്നു നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു. കാമ റ നിരീക്ഷണം കഴിഞ്ഞ ദിവസം ആടിനെ അജ്ഞാത ജീവി കടിച്ചു കൊന്ന ചിറക്കല്‍ രാജുവിന്റെ ആട്ടില്‍ കൂടിനു സമീപത്തായി രണ്ടു കാമറകളാണ് വനം വകുപ്പ് സ്ഥാ പിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ പുലിയെന്നു കരുതുന്ന ജീവിയെ വീണ്ടും പ്രദേശത്തു ക ണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാത്രിതന്നെ ഉദ്യോഗസ്ഥ രെത്തി രണ്ട് കാമറകള്‍ സ്ഥാപിച്ചത്. കാമറയിലെ നിരീക്ഷണങ്ങള്‍ക്കു ശേഷമാകും തുടര്‍നടപടി.

രാത്രിയില്‍ പുലിയെ കണ്ടെന്ന വെളിപ്പെടുത്തലോടെ പുലിക്കുന്ന് ടോപ്പ് മേഖല കടു ത്ത ഭീതിയിലാണ്. വനത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണെങ്കിലും മുന്പ് ഇത്ത രത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെ വന്യജീവി ആക്രമണം ഉണ്ടായിട്ടില്ല. ആട്, പോത്ത്, പശു എന്നിവയെയൊക്കെ വളര്‍ത്തിയാണ് പ്രദേശത്തെ ഭൂരിഭാഗം കുടുംബ ങ്ങളും കഴിയുന്നത്. ആക്രമണമുണ്ടായതോടെ പശുക്കളെ അഴിച്ചുവിട്ടു വളര്‍ത്താനും പറ്റാത്ത സാഹചര്യമാണ്. സാധാരണക്കാരായ കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല കൂടിയാണിത്. ഇവരുടെ ഉപജീവന മാര്‍ഗത്തെത്തന്നെയാണ് പുലിപ്പേടി സാരമായി ബാധിച്ചിരിക്കുന്നത്.