മദ്യം വാങ്ങാൻ ഇനി മുതൽ ബെവ്‌കു ആപ് വഴിയുള്ള ബുക്കിംഗ് വേണമെന്ന നിബ ന്ധന സർക്കാർ ഒഴിവാക്കി.ബുക്ക് ചെയ്യാത്തവർക്കും മദ്യം നൽകണമെന്നാണ് വാക്കാ ലുള്ള പുതിയ സർക്കാർ നിർദ്ദേശം. ഇതനുസനുസരിച്ചു ബീവറേജ് ഔട്‍ലെറ്റുകളിൽ നിന്നും മദ്യം നൽകുവാൻ തുടങ്ങി. പഴയപോലെ തന്നെ ഒരാൾക്ക് മൂന്ന് ലിറ്റർ വരെ മദ്യം ലഭിക്കും. എന്നാൽ സാമൂഹിക അകലം പാലിച്ചു പരിശോധനകൾ നടത്തി മാത്ര മേ മദ്യം ലഭ്യമാകൂ. ആപിന്റെ ഭാവി എന്താണന്നു വരും ദിവസം സർക്കാർ തീരുമാന മെടുക്കും.

അതെ സമയം ഫെബ്രുവരി ഒന്ന് മുതൽ മദ്യത്തിന് നൂറു മുതൽ നൂറ്റിഅമ്പതു രൂപ വ രെ വില വർധിപ്പിക്കുവാനാണ് സർക്കാർ തീരുമാനം.