കേരളം ലോകത്തിന് മാതൃകയാണന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ച സംസ്ഥാനമാ ണെന്ന് സി.പി.ഐ.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരൻ. എൽ. ഡി.എഫ്.സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  ഇടതുമുന്നണികാഞ്ഞി രപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെ യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനും മാനവികതയ്ക്കും വിലകല്പി ക്കുന്ന സമൂഹമാണ് കേരളത്തിലുള്ളത്. കേരളത്തിന്റെ ഈ നിലപാട് ലോക ദുരന്ത മായ കോവിഡ് കാലത്തും, ഓക്കി, പ്രളയ ദുരിത കാലഘട്ടത്തും ഇവിടുത്തെ ജനതയു ടെയും സർക്കാരിന്റെയും പ്രവർത്തനത്തിലൂടെ ലോകത്തിന് ബോധ്യപ്പെട്ടതാണ്.

ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളാണ് രാജ്യത്ത് മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നത്.മതേതരത്വം പരാജയപ്പെട്ടാൽ ഇന്ത്യയുടെ അസ്ഥിത്വം ഇല്ലാതാകും. കേന്ദ്ര സർക്കാർ ജനങ്ങളെ ഒന്നിച്ചു നിർത്തുന്നതിനു പകരം ജനങ്ങളെ മതാടിസ്ഥാന ത്തിൽ ഭിന്നിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നിർഭാഗ്യവശാൽ പ്രധാനമന്ത്രി തന്നെ ഭിന്നിപ്പിക്കൽ രാഷ്ടീയത്തിന് നേതൃത്വം നലകുകയാണന്നും മുല്ലക്കര രത്‌നാക രൻ പറഞ്ഞു. ഇടതുമുന്നണി കാഞ്ഞിരപ്പള്ളി മണ്ഡലം കൺവീനർ എം.എ.ഷാജി അ ധ്യ ക്ഷത വഹിച്ചു.

ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, റെജി സക്കറിയ, ഗിരീഷ് എസ്.നായർ, രാജൻ ചെറു കാപ്പള്ളി, മോഹൻ ചേന്നംകുളം, ഷെമീം അഹമ്മദ്, എ.എം.മാത്യു ആനിത്തോട്ടം, സണ്ണിക്കുട്ടി അഴകമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു.