ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ന ടത്തപ്പെടുന്ന സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണകേരള ലജനത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ അഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് 1 മുതൽ 15 വരെ വിവിധ പരിപാടികളോട് കൂടി സ്വാതന്ത്ര്യ ദിന സദസ്സ് . 1 -ാം തിയതി രാവിലെ 7 മണിക്ക് പട്ടിമറ്റം അമാൻ നഗർ അമാൻ മസ്ജിദ് അങ്കണത്തിൽ പതാക ഉയർത്തി കൊ ണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

പോസ്റ്റർ പ്രദർശനം, സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കൽ, ഓൺലൈൻ ക്വി സ് മത്സരം, പ്രഭാഷണങ്ങൾ ,സ്വാതന്ത്ര്യ ദിന സന്ദേശ സദസ്സ്, പൊതുസമ്മേളനം SSLC +2 A+ നേടിയവർക്ക് അവാർഡ് വിതരണം വിദ്യാർത്ഥി പ്രഭാഷണം, സംഘടനയെ പ രിചയപ്പെടുത്തൽ  തുടങ്ങി ധാരാളം പ്രോഗ്രാമുകൾ ആഘോഷത്തിന്റെ ഭാഗമായി ന ടക്കും. സമാപന സമ്മേളനം ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് പനമറ്റം മുസ്ലിം ജമാഅ ത്ത് അങ്കണത്തിൽ ദേശീയ പതാക ഉയർത്തി കൊണ്ട് ആരംഭിക്കും ലജ് നത്തിന്റെ മേഖലാ ജില്ലാ സംസ്ഥാന ഭാരവാഹികൾ ചടങ്ങിൽ സംബന്ധിക്കും ഓൺലൈനായും ഓഫ് ലൈനായും നടക്കുന്ന പരിപാടികൾ പൂർണമായും കോവിസ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുക.