തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെറുവള്ളി ദേവീക്ഷേത്രത്തിൽ രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ക്ഷേത്രം അടച്ചു. പൂജാരി അട ക്കം ബാക്കി 8 പേരും ക്വാറൻ്റ്യ്നിൽ പ്രവേശിച്ചു. പൂജകൾ മുടക്കം കൂടാതെ നടക്കു ന്നുണ്ട്. പഞ്ചവാദ്യം, നാദസ്വരം കലാകാരൻമാരായ ജീവനക്കാർക്കാണ് രോഗം സ്ഥിരീ കരിച്ചത്. ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തി അനുകൂല സാഹചര്യമാണ് ഉണ്ടാക്കുന്നതെങ്കിൽ പതിവു പോലെ ഭക്തരെ പ്രവേശിപ്പിക്കാമെന്ന് അധികൃതർ അ റിയിച്ചു.