കലി പൂണ്ട കാട്ടുപോത്ത് കണമലയിൽ രണ്ടു പേരുടെ ജീവനെടുത്തതിന്റെ നടുക്ക ത്തിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ നിമിഷങ്ങളുടെ വ്യത്യാസ ത്തിൽ തന്റെ ജീവൻ തിരികെ പിടിക്കാൻ കഴിഞ്ഞ ആശ്വാസത്തിൽ കൂവപ്പ ള്ളി അമൽജ്യോതി കോളജിലെ എം.സി.എ. വിദ്യാർഥിയും പ്ലാവനാക്കുഴിയി ൽ ജോർജിന്റെ മകളുമായ നീതു മരിയ…
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്ലാവനാക്കുഴിയിൽ തോമാച്ചന്റെ സ ഹോദരന്റെ മകളാണ് നീതു. കോളജിലേക്കു പോകാൻ നീതു ഓടിയതിനു പിന്നാലെ കാട്ടുപോത്തുമുണ്ടായിരുന്നു. പക്ഷേ, നീതു ഇക്കാര്യം അറിഞ്ഞതു മണിക്കൂറുകൾ ക ഴിഞ്ഞാണ്.
അൽപ്പം വൈകിയാൽ സ്ഥിരം ബസ് പോകുമെന്നതിനാൽ ഓടിയാണ് നീതു വീട്ടിൽ നിന്നു ബസ് സ്റ്റോപ്പിലേക്ക് പോയത്. നീതു ഓടിപ്പോയി നിമിഷങ്ങൾക്കകം കാട്ടുപോ ത്തും ഇതേ വഴിയിലൂടെ ഓടിപ്പോകുന്നതു സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണാമായി രുന്നു. നീതു സ്റ്റോപ്പിലെത്തി ബസിൽ കയറി പോയെങ്കിലും കാട്ടുപോത്ത് നാട്ടിലിറ ങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല. കോളജിൽ എത്തിയ ശേഷമാണ് പിതൃസഹോദരൻ കൊല്ലപ്പെട്ട വിവരം അറിയുന്നതും വീട്ടിലേക്കു മടങ്ങുന്നതും.
ഇതിനു ശേഷമാണ് താൻ പോയതിനു പിന്നാലെ കാട്ടുപോത്തുമുണ്ടായിരുന്നെന്ന കാ ര്യവും നീതു അറിഞ്ഞത്. റാന്നി താലൂക്ക് ആശുപ്രതിയിൽ ജോലി ചെയ്യുന്ന നഴ്സ് ഈ റോഡിൽ കുടി വന്നതും ഈ സമയത്തായിരുന്നു. ഇവരും അത്ഭുതകരമായി രക്ഷപ്പെ ടുകയായിരുന്നു.