കേരളത്തിലെ കോവിഡ് നിയന്ത്രണം കൈവിട്ടുപോകുന്ന സാഹചര്യത്തിൽ അപ്രാ യോഗികമായ നിയന്ത്രണങ്ങൾ ചെറുകിട വ്യാപാര മേഖലയെ തകർക്കുകയാണ്. ഇ തിന് പരിഹാരം ഉണ്ടാക്കുവാൻ വ്യാപാര സമൂഹം മുന്നിട്ടിറങ്ങണമെന്ന് കേരള ജന പക്ഷം ചെയർമാൻ  പി.സി.ജോർജ് ആവശ്യപ്പെട്ടു. പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് അതാത് പ്രദേശത്തെ വ്യാപാര സമൂഹം ചെറിയ തുക പിരിച്ചെടുത്ത് കൊണ്ട് ആ പ്രദേശത്തെ കോവിഡ് ബാധിതരെ കൃത്യമായി കൊറന്റൈൻ  ചെയ്യിപ്പിക്കുക യും, അവർക്ക് വേണ്ട സഹായം എത്തിച്ചു നൽകാൻ തയ്യാറായെങ്കിൽ  എല്ലാദിവസ വും കട തുറക്കാൻ ഉള്ള സാഹചര്യം ഉണ്ടാകും. ഇത്തരമൊരു നിർദ്ദേശം സർക്കാരിനു മുന്നിൽ നൽകണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളും വ്യാപാര സമൂഹവും എന്ന ഓൺലൈൻ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ സെമിനാറിൽ സംബന്ധിച്ചു.