കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം KVMS ജംഗ്ഷനിലാണ് അപകടം നടന്നത്.കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസം അമ്പിളി പി ജി(43) സഞ്ചരിച്ച സ്കൂട്ടർ  ലോറിയ്ക്കടിയിൽ പെടുകയായിരുന്നു. ലോറിയുടെ 2 ടയറുകളും  യുവതിയുടെ ദേഹത്ത് കയറി ചതഞ്ഞരയുകയായിരുന്നു.പൊൻകുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്.രാവിലെ ആശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകും വഴിയാണ് അപകടം.KVMS ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പൊൻകുന്നം എരുമേലി റോഡിലേക്ക് പ്രവേശിക്കുമ്പേൾ പിന്നിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.

ലോറിയുടെ മുൻഭാഗത്തെ ടയർ ആദ്യം കയറി പിന്നിട് പിൻഭാഗത്തെ ടയർ കയറി ഇറങ്ങുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സും, പൊൻകുന്നം പോലീസും സ്ഥലത്തെത്തി യുവതി ടയറിനടിയിൽ നിന്ന് എടുത്ത്. ചതഞ്ഞരഞ്ഞ ശരീരം ആശുപത്രിയിലേയ്ക്ക് മാറ്റി.പിന്നീട് ഫയർഫോഴ്‌സും റോഡ് കഴുകി വൃത്തിയാക്കി. ദേശീയപാതയിൽ മണിക്കുറുകളോളം ഗതാഗതം തടസ്സപ്പെട്ടു.