കാഞ്ഞിരപ്പള്ളി: നാടിനെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാൻ കുട്ടി പട്ടാളമൊരുങ്ങു ന്നു.”ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത കേരളം” എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ പെൻസിൽ എന്ന പേരിൽ  കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച  കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല ക്യാമ്പ് പേട്ട ഗവ ഹൈസ്കൂൾ ക്യാമ്പസിൽ വെച്ച് നടന്നു. വായുവും, വെള്ളവും, മണ്ണും മലിനമാക്കുന്നവർക്കെതിരെ പുതു തലമുറയുടെ പ്രതിരോധ പാഠ ശാലയായി മാറിയ ക്യാമ്പിൽ മാലിന്യ സംസ്കരണ മാർഗങ്ങൾ, നിയമ ബോധവൽക്ക രണം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം എം.എ. റിബിൻ ഷാ അദ്ധ്യക്ഷനായി.ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അൻഷാദ് ഇ സ്‌മായിൽ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കെ.എൻ.സരസമ്മ, വൈസ് ചെയ ർപേഴ്സൺ ഷീജാ ഗോപിദാസ്, ദീപ്തി ഷാജി,നുസൈഫ ഇർഷാദ്,റെജീന ഫൈസൽ, ഓമ ന, ഷൈല സോമൻ ക്യാമ്പിന് നേതൃത്വം നൽകി.