പൊൻകുന്നം:19 വർഷം മുൻപ് പൊൻകുന്നത്ത് നടന്ന കവർച്ചാ കേസിലെ പ്രതിയാണ് എറണാകുളത്ത് നിന്നും പോലീസ് പിടിയിലായത്. എറണാകുളം ഇടപ്പള്ളി ബ്ലായിപ്പറ മ്പിൽ നാസർ (46) നെയാണ് എറണാകുളത്ത് നിന്നും പൊൻകുന്നം പോലീസ് അറസ്റ്റ് ചെ യ്തത്. പൊൻകുന്നത്ത് സംഘം ചേർന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് അറ സ്റ്റിലായ നാസർ.മറ്റ് പ്രതികൾ ഇതിനോടകം ശിക്ഷ പൂർത്തിയാക്കുകയും ഒരാളെ കോട തി വെറുതെ വിടുകയും ചെയ്തിരുന്നു.19 വര്‍ഷം മുമ്പ് പൊന്‍കുന്നം ടൗണിലെ പുന്നാം പറമ്പില്‍ വര്‍ക്ക് ഷോപ്പില്‍ കവര്‍ച്ച നടത്തി മുങ്ങിയ പ്രതി ഇടപ്പള്ളി ലുലുമാളിനു സമീ പം രാത്രിയില്‍ മാത്രം ഓട്ടോ ഓടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.
പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയു മ്പോഴാണ് 19 വർഷത്തിനു ശേഷം നാസർ പിടിയിലായത്. കോട്ടയം എസ്പി ക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി  എസ് മധുസൂധനൻ, പൊൻകുന്നം എസ്എച്ച് ഒ അജി ചന്ദ്രൻ നായർ, എസ്ഐ സന്തോഷ്‌ കുമാർ സിപിഒ മാരായ അനിൽ കുമാർ, രാജേഷ് മോഹൻ എന്നിവർ അടങ്ങുന്ന സംഘ മാണ് പ്രതിയെ അറസ്റ് ചെയ്തത്.