കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ആരംഭിക്കുന്ന സ്പോര്‍ട്സ് സ്‌കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു. മുന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ആദ്യ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ചാണ് കാഞ്ഞിരപ്പള്ളി കുന്നും ഭാഗം സ്‌കൂളില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തന ീആരംഭിക്കുന്നതിന്റെ ഭാഗമായാണ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം.
ആദ്യ നിലയിലെ എട്ട് ക്ലാസ് റൂമുകളുടെ നിര്‍മാണമാണ് ഇപ്പേള്‍ പുരോഗമിക്കുന്നത്
നിലവില്‍ സ്‌കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നതിന്റെ സമീപമാണ് പുതിയ അക്കാദമിക് ബ്ലോക്ക് പണിയുന്നത്. അഞ്ചു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി 14 ക്ലാസ് മുറികള്‍, ഓഫിസ്, സ്റ്റാഫ് മുറികള്‍, ലാബുകള്‍, മള്‍ട്ടിമീഡിയ റൂം, ലൈബ്രറി, റീഡിങ് റൂം എന്നിവ ഉള്‍പ്പെടുന്നതാണ് അക്കാദമിക് ബ്ലോക്ക്. പൊതുമാരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗത്തിന്റെ കീഴിലാണ് നിര്‍മാണം നടക്കുന്നത് തുകയനുവധിക്കുന്നതിന് അനുസരിച്ച് വിവിധ ഘട്ടങ്ങളിലായാവും ഒരോ നിലയുടെയും നിര്‍മ്മാണം.ആറ് മാസത്തിനുള്ളില്‍ ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്.

നിലവിലെ സ്‌കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായല്‍ സ്പോര്‍ട്സ് സ്‌കൂളിന്റെ അനുബന്ധ സൗകര്യങ്ങളുടെ നിര്‍മാണം ആരംഭിക്കും. സ്പോര്‍ട്സ് സ്‌കൂള്‍ നിര്‍മാണത്തിന്റെ ഭാഗമായി ട്രാക് നിര്‍മിക്കുന്നതിനായി 2.50 കോടി രൂപ അനുവധിച്ചിട്ടുണ്ട്. ആറു വരികളായി 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നതിനാണ് പദ്ധതി. ഇതിനോടൊപ്പം ഉന്നത നിലവാരത്തിലുള്ള ഫുട്ബോള്‍ ഗ്രൗണ്ടും ,ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ട്, പവലിയന്‍, 25 മീറ്റര്‍ നീന്തല്‍ കുളം എന്നിവയുംനിര്‍മ്മിക്കും. നിര്‍മാണത്തിന്റെ ഭാഗമായി പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും.