കാഞ്ഞിരപ്പള്ളി: അധ്യാപകജീവിതം ദൈവനിയോഗം തന്നെയാണെന്നും ദൈവതിരു മുന്പില്‍ അവിടുത്തെ ദൗത്യം പൂര്‍ണമായി നിര്‍വഹിച്ചതിന്റെ  ചാരിതാര്‍ഥ്യത്തോടെ വേണം ഓരോ അധ്യാപകരും സര്‍വീസില്‍ നിന്നും വിരമിക്കേണ്ടതെന്നും കാഞ്ഞിരപ്പ ള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് സ്‌കൂളുകളിലെ അധ്യാപക സംഗമവും സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപക, അനധ്യാപക യാത്രയയപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

ബുദ്ധിയുടെ വികാസത്തിന് പരിശീലനങ്ങള്‍ ആവശ്യമാണ്.  ഇതിന് അധ്യാപകസാന്നി ധ്യം അനിവാര്യമാണ്. സാമ്പത്തികമായ ഭദ്രതയെ മാത്രം മുന്‍നിര്‍ത്തി വിദ്യാഭ്യാസപ്രവ ര്‍ത്തനങ്ങള്‍ ചുരുങ്ങിപ്പോകുന്ന പ്രവണത നമ്മുടെ മേഖലയില്‍ കൂടി വരുന്നു. ഇത്തര മൊരു സാഹചര്യത്തില്‍ ദൈവികമായ കാഴ്ചപ്പാട് നമുക്കുണ്ടാകണം. ആത്മീയമായ അഭ്യാസം എന്നതുകൊണ്ട് ഹൃദയത്തെ വിദ്യാഭ്യാസം ചെയ്യിക്കല്‍ എന്നാണര്‍ഥമാക്കുന്ന ത്. സാങ്കേതികതയും സങ്കീര്‍ണതകളും നിറഞ്ഞ ഒരു കാലത്ത് ജീവിക്കുന്നവരാണ് നമ്മള്‍. കുട്ടികള്‍ വ്യക്തിജീവിത്തതിലും, കുടുംബത്തിലും അനുഭവിക്കുന്ന സങ്കീര്‍ണമായ പ്രശ്ന ങ്ങള്‍ അവരുടെ സ്വഭാവത്തെയും പഠനത്തെയും വളരെ പ്രതികൂലമായി ബാധിക്കുന്നു.സ്നേഹവും പരിചരണവും അറിവും  നല്കാന്‍ തക്കവിധം ഓരോ അധ്യാപകനും രൂപപ്പെടേണ്ടിയിരിക്കുന്നു. ‘അധ്യാപകരുടെ നിസഹായാവസ്ഥ’ എന്ന് പറഞ്ഞു പരിത പിക്കുന്നതുകൊണ്ടു മാത്രം നമുക്ക് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുകയില്ല.നല്ല അധ്യാപകന്‍ നല്ല മനുഷ്യനായിരിക്കണമെന്നും ഉത്തരവാദിത്വബോധം, സമയനിഷ്ഠ, ലാളിത്യം, സുതാര്യത, വിവേകം തുടങ്ങിയ നന്മകളാല്‍ പൂരിതമാണ് അധ്യാപകന്റെ  ജീവിതമെന്നും മാര്‍ അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍, പൊടിമറ്റം സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡാര്‍വിന്‍ വാലുമണ്ണേല്‍, മേഴ്‌സി തോമസ്, മാത്യു ആന്റണി, ലിസണ്‍ തോമസ്, പി.ടി. സ്‌കറിയ, റോസമ്മ ജേക്കബ്, ലാല്‍ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സക്കറിയാസ് ഇല്ലിക്കമുറിയില്‍ സ്വാഗതവും അക്കാഡമിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സിബിച്ചന്‍ ജേക്കബ് നന്ദിയും പറഞ്ഞു.
‘അധ്യാപക സ്വത്വം ഇന്ന്’എന്ന വിഷയത്തില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാ ന്‍ മാര്‍ തോമസ് തറയില്‍ പ്രഭാഷണം നടത്തി. ഈവര്‍ഷം 54 അധ്യാപകരും നാല് അന ധ്യാപകരുമാണ് സര്‍വീസില്‍ നിന്നു വരമിക്കുന്നത്.