വിദ്യാർഥിനിയെ റബർത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി; രക്ഷകനായി യാത്ര യ്ക്കിടെ കരച്ചിൽ കേട്ടെത്തിയ ജിംസൺ.സ്കൂട്ടർ യാത്രയ്ക്കിടെ ജിംസൺ കേട്ട അസ്വ ഭാവികമായി കരച്ചിൽ രക്ഷപ്പെടുത്തിയതു സ്കൂൾ വിദ്യാർഥിനിയുടെ ജീവൻ…..

ചെങ്ങളം: മരണത്തെ മുന്നില്‍ കണ്ടുള്ള ക്രൂരമായ അക്രമത്തില്‍ ഇരയായ പതിനാല് വ യസുകാരിയുടെ മുന്നിലേക്ക് ദൈവദൂതനെപോലെ പ്രത്യക്ഷപെട്ട് ജിംസണ്‍.സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ജിംസണ്‍ മുന്നില്‍ കണ്ടത് ഇന്നവരെ നേരിട്ട് കണ്ടിട്ടില്ലാത്ത സംഭവങ്ങള്‍. എന്നിരുന്നാലും മനസില്‍ ധൈര്യം സംഭരി ച്ച് ജിംസണ്‍ അതിക്രമം നടത്തിയ തമിഴന്റെ കൈയ്കളില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷി ച്ചെടുത്തത് ജീവിതത്തിലേക്ക്.
തമിഴ്‌നാട് സ്വദേശി റബര്‍തോട്ടത്തിലേക്കു വലിച്ചു കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ഥിനി യെ സാഹസികമായി രക്ഷപ്പെടുത്തിയതു ചെങ്ങളം മുതുകുന്നേല്‍ പാത്തിക്കല്‍ ജിംസണ്‍ ജോസഫാ(42)ണ്. കഴിഞ്ഞ ദിവസം സന്ധ്യയ്ക്കാണു സംഭവം.അറസ്റ്റിലായ മാർത്താണ്ഡം സ്വദേശി പ്രിൻസ്കുമാറിനെ (38) റിമാൻഡ് ചെയ്തു.
ചെങ്ങളത്തു ഫര്‍ണിച്ചര്‍ വ്യാപാരിയായ ജിംസണ്‍ സുഹൃത്തിനെ വീട്ടില്‍ വിടാന്‍ സ്‌കൂട്ട റില്‍ പോകുമ്പോഴാണ് സംഭവം കാണുന്നത്.പള്ളിയില്‍ പോയി മടങ്ങിയ വിദ്യാര്‍ഥിനി വീട്ടിലേക്കു തനിച്ചു നടക്കുമ്പോഴാണു പ്രതി തോട്ടത്തിലേക്ക് പെണ്‍കുട്ടിയെ വലിച്ചു കയ റ്റിയത്.കൊച്ചുപെണ്‍കുട്ടിയുടെ മുഖത്തേയ്ക്കു തന്റെ മുണ്ട് ഇട്ടു മറച്ചു പെണ്‍കുട്ടിയെ തോട്ടത്തിനുളളിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ് ജിംസണ്‍ കാണു ന്നത്.ഒപ്പം പെണ്‍കുട്ടിയുടെ ഭയാനകമായ നിലവിളിയും. ഓടിയെത്ത ജിംസണെകണ്ട് പ്ര തി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെട്ടു.
പെണ്‍കുട്ടിയെ രക്ഷിച്ച ശേഷം ഇയളെ കീഴ്‌പെടുത്തിയ ശേഷം നാട്ടുകാരെ വിളിച്ച് വരു ത്തിയാണ് ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചത്. പിടികൂടിയ തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വ ദേശി പ്രിന്‍സ് കുമാര്‍ (38) എന്നയാളെ പോലീസ് റിമാന്‍ഡ് ചെയ്തു.