സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയുടെ വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ ഭാ ഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി ക്ലാസുക ളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ഉൾപ്പെടുത്തി പമ്പാ തടം മുതൽ  വാഗമൺ മലനിരകൾ വരെ പഠന വിനോദ യാത്ര  നടത്തി. വിവിധ സ്കൂളുകളിൽ നി ന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികളാണ് യാത്രയിൽ പങ്കെടുത്തത്.
പ്രത്യേകം ചാർട്ട് ചെയ്ത 2 കെഎസ്ആർടിസി ബസ്സുകളിലായിരുന്നു എംഎൽഎയോ ടൊപ്പം കുട്ടികളുടെ യാത്ര. എരുമേലിയിൽ സ്വാതന്ത്ര്യസമരസേനാനി എംകെ രവീ ന്ദ്രൻ വൈദ്യർ ഫ്ലാഗ് ഓഫ് ചെയ്ത് യാത്രയ്ക്ക് തുടക്കം കുറിച്ചു. ശബരിമല തീർത്ഥാടന ത്തിന്റെ പ്രവേശന കവാടവും, മതസൗഹാർദ്ദ കേന്ദ്രവുമായ എരുമേലിയിൽ കൊച്ച മ്പലം, വലിയമ്പലം, വാവർ പള്ളി എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം യാത്രാ സം ഘം പമ്പാനദിയിലെ പെരുന്തേനരുവി ഡാമും,വെള്ളച്ചാട്ടവും, ഹൈഡ്രോ ഇലക്ട്രിക്ക ൽ പ്രോജക്റ്റും സന്ദർശിച്ചു. തുടർന്ന് അഴുതക്കടവിൽ പരമ്പരാഗത ശബരിമല കാനന പാതയും, മുണ്ടക്കയം ജനമൈത്രി പോലീസ് സ്റ്റേഷനും കണ്ട കുട്ടികൾ പാറത്തോട് മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയിലെ വിവിധ പ്രവർത്തനങ്ങളും കണ്ടു മനസ്സി ലാക്കി.
തുടർന്ന് പൂഞ്ഞാർ രാജകൊട്ടാരം സന്ദർശിച്ച കുട്ടികൾ ഇപ്പോഴത്തെ മുതിർന്ന രാജകു ടുംബാംഗം ശ്യാമള ദേവി തമ്പുരാട്ടിയെ സന്ദർശിച്ച് രാജഭരണ കാലത്തെക്കുറിച്ച് ചോ ദിച്ചറിഞ്ഞു. തുടർന്ന് വാഗമണ്ണിൽ എത്തി മലനിരകളുടെ പ്രകൃതിസൗന്ദര്യം ആസ്വദി ച്ച കുട്ടികൾ ഈരാറ്റുപേട്ടയിൽ അരുവിത്തുറ പള്ളി, അങ്കാളമ്മൻ കോവിൽ, നൈനാർ മസ്ജിദ്  എന്നീ ആരാധനാലയങ്ങൾ സന്ദർശിച്ച് യാത്ര അവസാനിപ്പിച്ചു. ഫ്യൂച്ചർ സ്റ്റാർ സ് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യാപകരായ ഇബ്രാഹിംകുട്ടി പി.എ,  ആർ. ധർമ്മകീർത്തി, നോബി ഡൊമിനിക്, നിയാസ് എം.എച്ച്, അഭിലാഷ് ജോസഫ്,  ജോർ ജ് കരുണയ്ക്കൽ, എം. ജി സുജ, പ്രൊഫ. ടോമി ചെറിയാൻ, ഡോ.  മാത്യൂ കണമല, ജോബിൻ സ്കറിയ,  മാർട്ടിൻ ജെയിംസ്, എം.പി രാജേഷ്, ഡോമിനിക് കല്ലാടൻ, പ്രൊ ഫ.  ബിനോയ് സി.ജോർജ്,  എലിസബത്ത് തോമസ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.