എരുമേലി : ജില്ലാ പോലിസ് ചീഫ് മുഹമ്മദ് റെഫീഖിന്റ്റെ നിര്‍ദേശപ്രകാരം എരുമേ ലി, മണിമല എന്നിവിടങ്ങളില്‍ നടത്തിയ ഓപ്പറേഷന്‍ കുബേര റെയ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. കറിക്കാട്ടൂര്‍ പൂവത്തോട്ടത്തില്‍ കുട്ടപ്പന്‍ എന്ന് വിളിക്കപ്പെടുന്ന തോമ സ് (67), മണിമല മൂലേപ്ലാവ് ഒഴുപ്പക്കാട്ട് മുരളീധരന്‍ നായര്‍ (51), എരുമേലി കനകപ്പലം കാവാലം പുതുപ്പറമ്പില്‍ ഫിലിപ്പ് മാത്യു എന്നിവരാണ് അറസ്റ്റിലായത്.

നിരവധി ബ്ലാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും അനധികൃതമായി പണമിടപാടുകള്‍ നടത്തിയിരുന്നതിന്റ്റെ രേഖകളും ഇവരില്‍ നിന്ന് പിടികൂടിയെന്ന് പോലിസ് പറ ഞ്ഞു. പ്രതികളെ രണ്ട് ആഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. എരുമേലി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ സണ്ണി മാത്യു എരുമേലിയിലും കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് സെക്കട്ടറി സെന്‍കുമാര്‍ മണിമലയിലും റെയ്ഡുകളില്‍ പോലിസിനൊ പ്പം പങ്കെടുത്തു.

കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഇമ്മാനുവേല്‍ പോളിന്റ്റെ മേല്‍നോട്ടത്തില്‍ മണിമ ല സിഐ റ്റി ഡി സുനില്‍ കുമാറിന്റ്റെ നേതൃത്വത്തില്‍ എരുമേലി, മണിമല എസ്‌ഐ മാരായ മനോജ് മാത്യു, പി എസ് വിനോദ്, അഡീഷണല്‍ എസ്‌ഐ മാരായ ഫ്രാന്‍സി സ്, ജമാലുദീന്‍, ജോയി തോമസ്, എഎസ്‌ഐ മാരായ ഹനീഫ, ജമാല്‍ മുഹമ്മദ്, വര്‍ഗീസ് കുരുവിള, സതീഷ്, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ സുധന്‍, സുനില്‍ കുമാര്‍, മുഹമ്മദ് ഭൂട്ടോ, കെ എസ് അഭിലാഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.