കാഞ്ഞിരപ്പള്ളി: അനധികൃത പണമിടപാട് നടത്തുന്ന സ്ഥപനങ്ങളില്‍ നടത്തിയ പരി ശോധനയില്‍ രണ്ട് കോടി ഇരുപത് ലക്ഷത്തോളം രൂപ നിയമ വിരുദ്ധമായി പണമിട പാട് നടത്തിയത് തെളിയിക്കുന്ന രേഖകള്‍ പോലീസ് പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ പ്രവര്‍ത്തിക്കുന്ന വട്ടക്കാട് ഫൈനാന്‍സിയേഴ്സ് ഉടമ കപ്പാട് വട്ടക്കാട് ഇമ്മാനുവേല്‍ (60) നെ പോലീസ് അറസ്റ്റ് ചെയതു. മധ്യമേഖല ഐ ജി പി വിജയന്റെ നിര്‍ദേശപ്രകാരംസി.ഐ ഷാജു ജോസ്, എസ്,ഐ എ.എസ് അന്‍സല്‍ ് എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ ക്രമക്കേട് കണ്ടെത്തിയത്.

പണം ഈട് നല്‍കിയതുമായി ബന്ധപ്പെട്ട നിരവധി ബ്ലാങ്ക് ചെക്കുകുകള്‍, പ്രോമിനന്‍ സറി നോട്ടുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തി ക്കുന്ന മറ്റ് നാല് ധനകാര്യ സ്ഥാപനങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. സ്ഥാപന ഉടമയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.