മീനച്ചില്‍ അകലക്കുന്നം പാദുക സ്വദേശി നിരോഷ് മോന്‍ (19), കോട്ടയം മുടിയൂര്‍ക്കര സ്വദേശി ഷിജു പി.എസ് (19)എന്നിവരെയാണ് പൊന്‍കു ന്നം എക്‌സൈസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.എക്‌സൈസ് ഇന്റ ലിജന്‍സിന്റെയും കമ്മീഷണര്‍ സ്‌ക്വാഡിന്റെയും രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച്ച രാവിലെ എട്ടരയോടെയാണ് ഇവ രെ പിടികൂടിയത്.എലിക്കുളം വഞ്ചിമല മാവേലി പടിയിലെ ബസ് സ്റ്റോ പ്പില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
ഇടനിലക്കാര്‍ക്ക് വിതരണം ചെയ്യുവാന്‍ കഞ്ചാവുമായെത്തിയതാണ് ഇവരെന്ന് എക്‌സൈസ് സി.ഐ ശിവപ്രസാദ് പറഞ്ഞു.എക്സൈസ് സി. ഐ എം.എല്‍.ശിവപ്രസാദ് പറയുന്നതിങ്ങനെ.കോട്ടയം ഇന്റലിജന്‍സ് വിഭാഗം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അനേ ഷണത്തിലാണ് ഇരുവരും പിടിയിലായത്.കമ്പത്തു നിന്നും കഞ്ചാവുമാ യി ഇരുവര്‍ സംഘം പള്ളിക്കത്തോട്ടിലേക്ക് പോരുന്നതായി പൊന്‍കു ന്നം എക്സൈസിന് വിവരം ലഭിച്ചിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ ഇറങ്ങിയ സംഘം സ്വകാര്യ ബസില്‍ തമ്പലക്കാടു വഴി പള്ളിക്ക ത്തോട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ പൊന്‍ കുന്നത്തെ എക്സൈസ് സംഘം പൊന്‍കുന്നത്തു നിന്നും തമ്പലക്കാടെത്തി ബസിനെ പിന്തുടര്‍ന്നെത്തിപ്പോള്‍ ഇരുവരും വഞ്ചിമല ബസ് സ്റ്റോപ്പില്‍ നിര്‍ക്കുന്നതു കണ്ടു നടത്തിയ പരിശോധനയി ലാണ് കഞ്ചാവ് കണ്ടെത്തി യത്. സ്‌കൂള്‍ ബാഗിനുള്ളില്‍ പ്ലാസിക് കൂടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇരുവരും മുന്‍പ് ഇതേ കേസില്‍ പിടിയിലായിരുന്ന തായി എക്സൈസ് സിഐ പറഞ്ഞു. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെ ക്ടര്‍ പ്രസാദ്, ഓഫീസര്‍മാരായ ബിനീഷ് സുകുമാരന്‍, ഫിലിപ്പ് തോമസ്, സന്തോഷ് മൈക്കിള്‍ ഗിരീഷ്, കമ്മീഷ്ണര്‍ സ്‌ക്വാഡിലെ ബിജു വര്‍ഗ്ഗീസ് എന്നിവര്‍ നാളുകളായി നിരിക്ഷീച്ച് വരികയായിരുന്നു. തുര്‍ന്നാണ് എക്‌സൈസ് ഇവരെ പിടികൂടിയത്.

എക്സൈസ് സിഐ എം.എല്‍.ശിവപ്രസാദ്, പ്രിവന്റീവ് ഓഫിസര്‍മാ രായ കെ.ആര്‍.രാജേശ്കുമാര്‍, വി.ആര്‍.വിനോദ്, പി.ഐ. അഭിലാഷ്, സിഇഒമാരായ റോയി വര്‍ഗീസ്,ദീപു ബാലകൃഷ്ണന്‍, ടി.എസ് രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവുസംഘത്തെ പിടികൂടിയത്.