കാഞ്ഞിരപ്പള്ളി: ക്രഷര്‍ ഉത്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുന്നതില്‍ കാഞ്ഞിര പ്പള്ളി താലൂക്കിലെ ചെറുകിട ടിപ്പര്‍ ഓണേഴ്സ്,കരാറുകാര്‍ എന്നിവര്‍ പ്രതിഷേധിച്ചു. ക്രഷര്‍ ഉത്പന്നങ്ങളായ മണല്‍, വിവിധതരം മെറ്റില്‍ എന്നിവയ്ക്ക് രണ്ടു മാസത്തിനിടെ 70 ശതമാനം വിലവര്‍ധനവുണ്ടായി. ക്രഷര്‍ ഉത്പന്നങ്ങള്‍ അന്യ ജില്ലകളിലേക്ക് കടത്തി ക്കൊണ്ടു പോകുന്നതുമൂലമാണ് സാധന സാമഗ്രികള്‍ക്ക് ക്ഷാമമുണ്ടാകുന്നതും വിലവര്‍ധ നവിന് കാരണമാകുന്നതുമത്രെ.

നാട്ടിലെ സാധാരണ റോഡുകള്‍ക്ക് താങ്ങാവുന്നതിലുംകൂടുതല്‍ ഭാരശേഷിയുള്ള വാഹന ങ്ങള്‍ അമിത ലോഡു കയറ്റി രാത്രിയും പകലും അന്യ ജില്ലകളിലെ ഭൂമാഫിയായ്ക്കു വേ ണ്ടി പോകുന്നത് ഈ നാട്ടിലെ റോഡുകള്‍ തകരുന്നതിനും ജനങ്ങളുടെ സമാധാന ജീവിത ത്തിനും ഭീഷണിയാകുന്നു.അടിയന്തരമായി തീരേണ്ട ത്രിതല പഞ്ചായത്ത് ജോലികളും മറ്റ് പൊതുമരാമത്ത് ജോലികളും ക്രഷര്‍ ഉത്പന്നങ്ങളുടെ വിലവര്‍ധനവും ക്ഷാമവും മൂലം നിര്‍ത്തിവക്കേണ്ട സാഹചര്യത്തിലാണ് കരാറുകാര്‍. 
കൂടാതെ പഞ്ചായത്തില്‍ നിന്നു പാവപ്പെട്ടവര്‍ക്കായി നല്‍കിയിരിക്കുന്ന വീട്, വീട് മെയിന്റനന്‍സ് എന്നിവ നടത്തുന്നതിന് സാധന സാമഗ്രികളുടെ വിലവര്‍ധനവുമൂലം സാധിക്കുന്നില്ല. അധികൃതര്‍ കാര്യക്ഷമമായി ഇക്കാര്യത്തില്‍ ഇടപെടാതിരുന്നാല്‍ നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലേക്കു നീങ്ങും. വര്‍ധിപ്പിച്ച വില കുറയ്ക്കുന്നതിന് തയാറാകാതിരുന്നാല്‍ അന്യ ജില്ലകളിലേക്കുള്ള ക്വാറി ഉത്പന്നങ്ങളുടെ നീക്കം തടയുന്ന തുള്‍പ്പെടെയുള്ള സമരപരിപാടികളിലേക്കും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള നടപടികളുമായി നീങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.